2008, മേയ് 9, വെള്ളിയാഴ്‌ച

ദുബായില്‍ ഒരു പ്രണയകാലത്ത്-3

കിഷിനു പോയി വന്ന അന്നു രാത്രി അവള്‍ എനിക്ക് വിളിച്ചു।അവള്‍ വിളിക്കുന്ന സമയം നാട്ടില്‍

പാതിരാകോഴി കൂവുന്ന നേരം।നല്ല ഉറക്കത്തിലായിരുന്ന ഞാന്‍ അവള്‍ വിളിച്ചത് അറിഞ്ഞതുമില്ല।രാവിലെ ഒരു ഫ്രൈഡെ ആയതു കൊണ്ട് ഉറങ്ങി തീര്‍ക്കുക എല്ലാം ആഴച്ചത്തെയും പോലെ അന്നും ഒരു കര്‍ത്തവ്യമായി എടുത്തു।ഉണര്‍ന്ന് വന്നത് പന്ത്രണ്ട് മണിക്ക്।

വിശപ്പ് തലേ കയറാന്‍ തുടങ്ങിയപ്പോള്‍ പല്ലൊക്കെ തേച്ചെന്നു വരുത്തി നേരെ തലശേരിയിലേക്ക്

വിട്ടു।അവിടെ ചെല്ലുമ്പോള്‍ കട അടക്കാനുള്ള പുറപ്പാടാണ്।വേഗം ഒരു ബിരിയാണി പാഴ്സല്‍ വാങ്ങി

റൂമില്‍ എത്തുമ്പോള്‍ വെറുതെ ഒന്നു മൊബൈലില്‍ നോക്കിയത് ।രണ്ടെണ്ണം വീട്ടില്‍ നിന്നാണ് ഒന്ന് ഒരു കൂട്ടുക്കാരന്‍।രാവിലെ അവനോട് ബര്‍ദുബായ് അമ്പലത്തില്‍ പോകാമെന്നു പറഞ്ഞതാണ് പാവം കാത്തു നിന്നു മടുത്തിട്ട് തിരികെ പോയിട്ടുണ്ടാകും। പിന്നീടാണ് അവളുടെ നമ്പര്‍ ശ്രദ്ധിച്ചത്।പെട്ടെന്ന് വിശപ്പൊക്കെ എങ്ങോ പോയി ഞാനവളെ വിളിച്ചു।

അങ്ങെ തലയ്യക്കല്‍ കുറെ ബെല്ലടിച്ചതല്ലാതെ ആരും എടുത്തില്ല।പഴയ അവളുടെ റിംഗ് ടൂണ്‍ പോലും മാറി പോയിരിക്കുന്നു।അപ്പോ കേട്ടത് മുറ്റത്തെ മുല്ലെ ചൊല്ലു കാലത്തെ നിന്നെ കാണാന്‍

എന്ന ഗാനമാണ്(ഈ ഗാനം എവിടെ കേട്ടാലും ഞാനവളെ ഓര്‍ക്കാറുണ്ട്)

ഞാന്‍ രണ്ടു മൂന്നു വട്ടം ബെല്ലടിപ്പിച്ചിട്ടും അവള്‍ ഫോണ്‍ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല।എനിക്ക് വലിയ സങ്കടം തോന്നി।ഞാന്‍ ഭക്ഷണം പോലും കഴിക്കാതെ വന്നു കിടന്നു।

ഞാന്‍ ഒരു ഭാഗ്യമില്ലാത്തവനാണ്। അന്നു ദേവി ഇപ്പോ ഷീനാ।മനസ് അസ്വസ്ഥയോടെ വീര്‍പ്പുമുട്ടി

റൂമില്‍ ഇഷടതാരത്തിന്റെ തൂവാന തുമ്പികള്‍ ടിവിയില്‍ ഓടുന്നു।എനിക്ക് കാണാന്‍ പോലും തോന്നിയില്ല।

“പിള്ളക്കിന്ന് എന്തു പറ്റി?”

കൂട്ടുക്കാര്‍ ചോദിച്ചു।

“ഈയിടെ ഇവനെന്തൊ പ്രശനമുണ്ട്।“

“ഹേയ് ഒന്നു പോടാ എനിക്ക് നല്ല ക്ഷീണം ഞാനൊന്നുറങ്ങട്ടെ “

പെട്ടെന്നു ഞാന്‍ മുഖം തിരിച്ചു കിടന്നു।

ആ കിടപ്പ് പല ചിന്തക്കളിലേക്കും മനസിനെ കൂട്ടികൊണ്ടു പോയി।

അവള്‍ എന്തു കൊണ്ടാകും വിളിക്കാതെയിരുന്നത് എത്ര അലോചിച്ചിട്ടും ഒരു ഉത്തരം കിട്ടിയില്ല।

അങ്ങനെ ആ ചിന്തക്കളൊടെ ഒന്നു മയങ്ങി।

നാലുമണിക്ക് ഞാന്‍ പുറത്തിറങ്ങി।വേറെ ഒരു സുഹൃത്തിന്റെ മൊബൈലില്‍ നിന്നും ഒന്നു വിളിച്ചു।

ഇത്തവണ അവള്‍ എടുത്തു।

ഹലോ“

“ഞാനാടി നീയെന്താ ഫോണ്‍ എടുക്കാത്തത്”

എടാ ഞാന്‍ പള്ളിലാണ് എന്റെ കൂടെ എന്റെ കസിനൊക്കെയുണ്ട്।നീ ഫോണ്‍ കട്ട് ചെയ്।ഞാന്‍ നിന്നെ പിന്നെ വിളിക്കാം”

അവള്‍ പറഞ്ഞു।

ഇങ്ങനെയാണെല്‍ നീയെന്നെ വിളിക്കണ്ടാ।

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു।

അന്നു രാത്രി അവള്‍ വിളിച്ചു।

“നീ വിളിക്കുമ്പോള്‍ ഞാന്‍ എടുക്കാതെയിരുന്നത് എന്റെ കൂടെ എന്റെ കസിനൊക്കെയുണ്ടായിരുന്നതു കൊണ്ടാണ്.”

“അതിനെന്താ।?”

“നിനക്കറിയില്ല ഒരുപ്പാട് കോളുകള്‍ വരുന്നുണ്ട്।ഇപ്പോ ഞാന്‍ ജോലി അന്വേഷിച്ചു കൊണ്ടുള്ള

ഒരു പരസ്യം ഗള്‍ഫ് ന്യൂസില്‍ കൊടുത്തിരുന്നു।അതു കണ്ടിട്ട് ചുമ്മാ സംസാരിക്കാന്‍ ഒരുപ്പാട് പേര്‍

എന്നെ വിളിക്കുന്നുണ്ട്।“

അങ്ങനെ മറ്റുള്ളവര്‍ വിളിക്കുന്നതു പോലെ നീയെന്നെ കാണണ്ടാ।ഞാന്‍ നിന്നെ സേനഹിച്ചത് എനിക്ക് നിന്നെ ഒരുപ്പാട് ഇഷടമായതു കൊണ്ടാണ്।“

“അതിനു നീയെന്നെ കണ്ടിട്ടില്ലല്ലോ।?”

“നിന്റെ സിവിയില്‍ ഫോട്ടോ ഉണ്ടായിരുന്നല്ലോ.?”

“ങ്ങാ“

അവള്‍ മൂളി

“പിന്നെ നിന്റെ ശബ്ബദം കേട്ടിട്ട് നീയോരു നല്ല കുട്ടിയാണെന്ന് എനിക്ക് മനസിലായി।പിന്നെ നീയെന്തിനാ ആ യേശു ദേവനെക്കുറിച്ചുള്ള ആ റിംഗ് ടൂണ്‍ മാറ്റിയത്।നല്ല രസമുണ്ടായിരുന്നു ആ പാട്ട്

കേള്‍ക്കാന്‍“।

“ഇപ്പോ എനിക്കൊന്നിലും വിശ്വാസം ഇല്ലാതായിരിക്കുന്നേടാ?।ഈശോക്കൊന്നും എന്നെ വേണ്ടാ എന്നു തോന്നുന്നു।”

“അങ്ങനെയൊന്നും വിചാരിക്കരുത് ഈശോക്ക് ഒരിക്കലും നിന്നെ കൈവെടിയാന്‍ കഴിയില്ല।നീ നന്നായി പ്രാഥിക്ക് ഫലമുണ്ടാകും।“

“എടാ നിനക്കറിയാവുന്നിടത്ത് എന്തെലും ജോലിയുണ്ടെങ്കില്‍ എനിക്ക് ശരിയാക്കി താടാ।”

‘നിന്റെ സിവി ഒന്നു കൂടി എനീക്ക് ഫാക്സ് ചെയ്യ് ഞാന്‍ എനിക്കറിയാവുന്നിടത്തൊക്കെ നിനക്ക് വേണ്ടി

ട്രൈ ചെയ്യാം।:

“ശരിടാ“

“എടാ ആരോ വരുന്നുണ്ട് ഞാന്‍ കട്ട് ചെയ്യുവാ“

“നീ നാളെ വിളിക്കുമോ।?“

“വിളിക്കാടാ“

“വിളിക്കണം“

എങ്കില്‍ വച്ചോളു।

പെട്ടെന്ന് ഫോണ്‍ വച്ചു ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ചിരിച്ചു കൊണ്ട് ഒരാള്‍

തുടരും19 അഭിപ്രായങ്ങൾ:

ശ്രീവല്ലഭന്‍. പറഞ്ഞു...

എന്‍റെ ദൈവമേ, ഇനി അടുത്തതിന് എത്ര നാള്‍ കാത്തിരിക്കണം? ഭയങ്കര ടെന്‍ഷന്‍ അടിപ്പിക്കുകയാണല്ലോ പിള്ളേച്ചന്‍.....

നിരക്ഷരന്‍ പറഞ്ഞു...

അനൂപേ കഥയും മറ്റും അവിടെ നില്‍ക്കട്ടെ.

ഞാനിനി ഈ വഴിക്ക് വരില്ല. കാരണങ്ങള്‍ പലതാണ്.

1. അക്ഷരപ്പിശാച് കൂടി വന്നിരിക്കുന്നു. അനൂപ് തുടക്കക്കാരനൊന്നുമല്ല. അതുകൊണ്ട് ഇനി അക്ഷരപ്പിശകുകള്‍ അനുവദനീയമല്ല. അതുമാത്രമല്ല, ഈ ബൂലോകത്ത് അറിഞ്ഞുകൊണ്ട് അക്ഷരപ്പിശക് വരുത്താനുള്ള അവകാശം നിരക്ഷരനായ എനിക്ക് മാത്രമാണ് ബ്ലോഗനാര്‍ കാവിലമ്മ തന്നിരിക്കുന്നത് :)
(അഹങ്കാരം)

2.ഇത് ഒരു മലയാളം ബ്ലോഗല്ലേ ? പിന്നെന്തിനാ ഹിന്ദിക്കാരുടെ ഫുള്‍ സ്റ്റോപ്പ് സ്ഥിരമായി ഉപയോഗിക്കുന്നത്? ഇതിനെപ്പറ്റി ഈയുള്ളവന്‍ ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ അനൂപ് കാര്യമാക്കിയെടുത്തില്ല. ഇനി അത് മാറ്റാന്‍ സാങ്കേതികമായി എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ പറയൂ. നമുക്കൊരുമിച്ച് അത് പരിഹരിക്കാം.

3.ദിവസവും പോസ്റ്റ് ഇടുന്ന ഞാനും അനൂപും അടക്കമുള്ളവര്‍, മറ്റ് ചില ബൂലോക പുലികളുടെ കണ്ണിലെ കരടാണ് ഇപ്പോള്‍ത്തന്നെ. ആയതിനാല്‍ പരമാവധി തെറ്റുകുറ്റങ്ങള്‍ പരിഹരിച്ച് വേണം പോസ്റ്റിടാന്‍.

4. കമന്റടിയിലും നമ്മള്‍ മിതത്വം പാലിക്കണം. ഞാനും അത് ചെയ്യുന്നില്ല എന്ന് സമ്മതിക്കുന്നു. പക്ഷെ, അനൂപ് കമന്റടിച്ചതിലെ കുഴപ്പം ചൂണ്ടിക്കാട്ടി ഒരു പോസ്റ്റ് വരെ ഇറങ്ങിയിട്ടുണ്ട്.കണ്ടുകാണുമെന്ന് കരുതുന്നു. ഇല്ലെങ്കില്‍ അഗ്രുവില്‍ ഇപ്പോ‍ഴും കിടക്കുന്നുണ്ട്. നോക്കിയാല്‍ കാണാം.

കുഴപ്പങ്ങള്‍ കണ്ടുപിടിച്ച് പടിയടച്ച് പിണ്ഡം വെക്കാന്‍ കാത്തിരിക്കുന്നവരുടെ ഇടയില്‍ പിഴച്ചുപോകണമെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

അമ്മായിയമ്മയ്ക്ക് അടുപ്പിലുമാകാം, മരുമകള്‍ക്ക് പറമ്പിലുമാകാന്‍ പറ്റില്ല എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ലല്ലെങ്കില്‍ ഇതിന്റെ മറ്റൊരു വേര്‍ഷന്‍ കേട്ടിട്ടുണ്ടാകും. അതാണ് ബൂലോകത്തേയും അവസ്ഥ.

ഇന്ന് ഒരു പുതിയ ബ്ലോഗറുടെ പോസ്റ്റില്‍ ഒരു കക്ഷി ഇട്ടിരിക്കുന്ന കമന്റ് കണ്ടതുകൊണ്ടാണ് ഇത്രയും പറയാന്‍ ഇടവന്നത്. വേശ്യയുടെ സദാചാരപ്രസംഗം എന്നൊക്കെ പറയും പോലെ ഒരു സംഭവം.

അനൂപിനോട് എനിക്ക് ഇത്രയും സ്വാതന്ത്രം എടുക്കാം എന്ന ഒരു തോന്നല്‍ ഇക്കാലത്തിനുള്ളില്‍ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെ തുറന്നടിച്ച് കമന്റടിക്കുന്നത്. അത് ഇഷ്ടമായില്ലെങ്കിലോ വേദനിപ്പിച്ചെങ്കിലോ ഒരു മറുകമന്റിലൂടെയോ അല്ലെങ്കില്‍ ഒരു മെയിലിലൂട്ടെയോ അറിയിക്കണം. ഇത്രയും പേരുടെ മുന്നില്‍ത്തന്നെ ഞാന്‍ മാപ്പ് പറയാം, സന്തോഷത്തോടെ തന്നെ.

എന്നിട്ട് വീണ്ടും വരാം, പോസ്റ്റുകള്‍ വായിക്കാം അഭിപ്രായം പറയാം. വഴക്കിട്ട് പോകുകയൊന്നും ഇല്ല.

സസ്നേഹം
-നിരക്ഷരന്‍
അന്നും, ഇന്നും, എപ്പോഴും.

മലബാറി പറഞ്ഞു...

ഇടവേള കഴിഞ്ഞു.ഇനി ബാക്കി കഥയാവാം

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

നീരു:ഞാന്‍ പരാമവധി ശ്രദ്ധിക്കുന്നുണ്ട്.ഈ പ്രാവശ്യം അക്ഷരതെറ്റുകള്‍ ഒരുപാട് വന്നിട്ടുണ്ടോ
കുത്ത്,കോമ,“ “ തുടങ്ങിയവ ഉപയോഗിക്കുന്നതില്‍ ചില പാക പിഴകള്‍ പറ്റിയിട്ടുണ്ട്.പിന്നെ നീരു ഇവിടെ വരില്ല എന്നു പറയുന്നത് ഒരു കുട്ടുക്കാരനെ നഷ്ട്പെട്ട വേദനയല്ല
എനിക്ക് ജേഷ്ത്ഠ തുല്ല്യനായ ഒരു സഹോദരനെ നഷ്ട്പെടുമ്പോഴുള്ള വേദനയാണത്.നീരു എനിക്ക്
ഒരു സുഹൃത്ത് മാത്രമല്ല എന്നെ ഉപദേശിക്കാനും വഴക്കു പറയാനും ദേഷ്യപെടാനും ഓക്കെ അധികാരമുണ്ട് കാപ്പു ,പാമു,വല്ലഭന്‍മാഷ് ,കാന്താരിക്കുട്ടി,ഗീതാടീച്ചര്‍ ഗോപന്‍ മാഷ് ഹരീഷ്,തോന്ന്യാസി നന്ദു ഇങ്ങനെ കുറച്ചു സുഹൃത്തുകള്‍ ഇവരെയൊക്കെ ജിവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നവനാണ് ഞാന്‍ എന്തു പ്രശ്നമുണ്ടായാലും നീരു ഇവിടെ വരാതെയിരിക്കരുത്.ഒരു കമന്റും എഴുതിയില്ലെല്‍ പോലും ഒരു രണ്ട് കുത്തിട്ട് പോയാലും മതി.എനിക്ക് എല്ലാവരെയും സേനഹിക്കാനെ അറിയും ആരെയും വേദനിപ്പിക്കാന്‍ അറിയില്ല.എന്റെ കമന്റുകള്‍ എന്റെ പ്രിയപെട്ടവരായിട്ടുള്ള ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ മനസിനു താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്.ജീവിതത്തില്‍ എന്നും ഒരുപാട് വേദനകള്‍ മാത്രമാണ് എനിക്ക് കൂട്ട്.എങ്ങു നിന്നോ എങ്ങോടെക്കൊ ഉള്ള ഈ യാത്രയില്‍
എനിക്ക് കൂടെ കൊണ്ട് പോകാന്‍ കുറച്ചു ഓര്‍മ്മകള്‍ വേണം.ജീവിതത്തില്‍ ഒരു വലിയ എഴുത്തുക്കാരനൊന്നും ആകണ്ടാ.എല്ലാവരെയും സേനഹിക്കാന്‍ കഴിയുന്ന ഒരു മനുഷ്യനായാല്‍ മതി
ഞാന്‍ ആരെം ഇനി കുറ്റം പറയില്ല.ആനാവശ്യമായി ആരുടെ ബ്ലോഗിലും കമന്റടിക്കില്ല.പക്ഷെ അതിലൊക്കെ വേദനയാണ്
നീരുവിനെ പോലുള്ള ഒരു നല്ല കുട്ടുക്കാരന്‍ ഇവിടെ വരില്ല എന്നു പറയുന്നത്.നിങ്ങള്‍ക്കൊക്കെ എന്റെ ബ്ലൊഗ്ഗില്‍ എന്തു എഴുതാ നിങ്ങളില്ലേല്‍ എനിക്കെന്താഘോഷം.

പാമരന്‍ പറഞ്ഞു...

ഹെനിക്കു വയ്യ. ഈ പിള്ളേച്ചനും നിരനും കൂടെ മനുഷ്യനെ സെന്റിയാക്കും. ഇന്നു വെള്ളീയാഴ്ചയാണ്‌, പെണ്ണുംപിള്ള കുറച്ചു ആല്‍ക്കഹോള്‍ റേഷന്‍ അനുവദിച്ചിട്ടുള്ള ദിവസമാണ്‌, എന്നു വല്ല വിവരോം ഉണ്ടോ നിങ്ങക്ക്‌??

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

നീരു ആ ബ്ലൊഗിന്റെ പേരു പറയു
എന്നെ കുറിച്ചു വന്ന

ശ്രീവല്ലഭന്‍. പറഞ്ഞു...

ഹൊ! ഫയങ്കര സെന്റി.:-)
സ്നേഹിക്കുന്നത് ഒരു രോഗമാണോ ഡോക്ടര്‍? :-)

അനൂപ്- കുറെ അഷ്കര തെറ്റുകള്‍ തിരുത്തി അല്ലെ. വായിക്കാന്‍ കുറച്ചു കൂടി സുഖം. :-)

നിരക്ഷരന്‍ പറഞ്ഞു...

പൊന്നനിയാ അനൂപേ ഞാന്‍ ദാ വന്നു.

ഇനി ഇതുപോലെ പിശകുകള്‍ ഉള്ള പോസ്റ്റ് ഇട്ടാല്‍ വായിക്കാന്‍ വരില്ലാന്നാണ് ഞാന്‍ പറഞ്ഞത്. ജേഷ്ഠതുല്യനായ സഹോദരന്റെ സ്ഥാനം അനൂപ് എനിക്ക് തന്നിട്ടുള്ളപ്പോള്‍ എനിക്ക് വരാതിരിക്കാന്‍ പറ്റില്ല അനിയാ... :)

രാജുമോന്‍ എന്ന ബ്ലോഗറാണ് ആ കമന്റിനെപ്പറ്റി എന്തരടേ എന്ന പേരില്‍ പോസ്റ്റ്
ഇട്ടിട്ടുള്ളത്.

അനൂപിന്റെ കമന്റുകള്‍ എന്നെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല,സന്തോഷിപ്പിച്ചിട്ടേയുള്ളൂ.മേല്‍പ്പറഞ്ഞ കമന്റ് സംഭവത്തെപ്പറ്റി എനിക്ക് കൂ‍ൂതല്‍ അറിയില്ല.

പണ്ട് വേണുജി പറഞ്ഞത് ഓര്‍മ്മ വരുന്നു. ഇത് ഒരുബ്ലോഗ് കവലയാണ്. ഇവിടെ വെടിപറഞ്ഞിരിക്കാനും, ഇടവഴികളിലൊക്കെ കറങ്ങിനടക്കാനുമൊക്കെയാണ് നമ്മള്‍ വരുന്നത്. അതിനിടയില്‍ കിട്ടുന്ന ചില സൌഹൃദങ്ങള്‍, കുറച്ച് സ്നേഹം, ബാലന്‍സ് ഷീറ്റില്‍ അതൊക്കെത്തന്നെയേ ബാക്കിയുണ്ടാകൂ. എനിക്കും അതൊക്കെ തന്നെയാണ് വേണ്ടത്.

പക്ഷെ, കാല്‍ക്കാശിന് കൊള്ളാത്ത ബ്ലോഗുകള്‍ വച്ച് നടത്തിക്കൊണ്ടുപോകുന്ന ചില കവലപ്രമാണിമാര്‍ ഉണ്ട്. ഒന്നോ രണ്ടോ കൊല്ലം മുന്‍പേ ബ്ലോഗ് തുടങ്ങി എന്നല്ലാതെ കഴമ്പുള്ള ഒരു പോസ്റ്റുപോലും ബ്ലോഗിലില്ലാത്തവര്‍. ഒരു ചെറു ചിരിക്കുള്ള നര്‍മ്മം പോലും തരാത്തവര്‍. എന്നാലോ സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ചൂരലുമായി ഇരിക്കുന്നതുപോലെ നോക്കി ഇരിക്കുകയാണ് തെറ്റ് കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കാന്‍. (ഞാനീപ്പറഞ്ഞത് രാജുമോനെ ഉദ്ദേശിച്ചല്ല. അദ്ദേഹം 2008 ഏപ്രില്‍ മാസത്തില്‍ എഴുതാന്‍ തുടങ്ങിയ പുതിയ ബ്ലോഗറാണ്.)

അനൂപ് എത്ര നല്ല പോസ്റ്റിട്ടാലും ഒരു അഭിനന്ദനവും അവരുടെ അടുത്തുനിന്ന് പ്രതീക്ഷിക്കണ്ട. പക്ഷെ ഒരു ചെറുകുറ്റം ചെയ്തുപോയാല്‍ അതിനെപ്പറ്റി പോസ്റ്റ് തന്നെ ഇറക്കിക്കളയും. നാറ്റിച്ചുകളയും. അത്തരം ഒരു അവസ്ഥ അനൂപിന് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയായിരുന്നു എന്റെ ആദ്യത്തെ കമന്റ് ഞാന്‍ ഇട്ടത്. അതിന്റെ ഉദ്ദേശശുദ്ധി അനൂപിന് മനസ്സിലായി എന്നറിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.

മൊത്തത്തില്‍ ബൂലോകത്തെപ്പറ്റി ഒരു അവലോകനം നടത്തിനോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും?

ബ്ലോഗേഴ്സ് എന്തൊക്കെ വിഷയങ്ങളാണ് എഴുതുന്നത് ?

മലയാളസാഹിത്യത്തിന് മുതല്‍ക്കൂട്ടാകുന്ന സംഭവങ്ങള്‍ എന്തൊക്കെ ബൂലോകത്ത് വരുന്നുണ്ട് ?

സ്വയം പ്രസിദ്ധീകരിക്കാമെന്നുള്ളതുകൊണ്ട് എഴുതിവിടുന്നതല്ലാതെ ഒരു പ്രസിദ്ധീകരണത്തിന് കൊടുക്കാന്‍ പറ്റുന്ന എത്ര പോസ്റ്റുകള്‍ മൊത്തം ബൂലോകം അരിച്ച് പെറുക്കിയാല്‍ കിട്ടും ?

ഞാനടക്കമുള്ള 80% ബ്ലോഗര്‍മാരുടെ ബ്ലോഗില്‍ നിന്ന് ഒന്നും കിട്ടിയെന്ന് വരില്ല. ഞാന്‍ പറഞ്ഞുവന്നത്, ഇത് ഒരു കവലയാണ്, ഇവിടെ മലയാളസാഹിത്യത്തെ ഉദ്ധരിക്കാന്‍ വേണ്ടി വന്നിരിക്കുന്നവര്‍ വിലരില്‍ എണ്ണാന്‍ പറ്റുന്നവര്‍ മാത്രം. അപ്പോള്‍ അതിനെ അങ്ങനെ ഒരു കവലയായിട്ട് കാണുന്നതിന് പകരം ചൂരലുമായി ഇരിക്കുന്നവരോടാണ് എന്റെ രോഷം മുഴുവന്‍. അനൂപിനോടല്ല. അവരുടെ കയ്യീന്ന് അനൂപിനെ രക്ഷിക്കുക മാത്രമായിരുന്നു എന്റെ ഉദ്ദേശം.

ഇനി ഇത് വായിച്ച് രാജുമോന്‍ എന്റടുത്ത് വഴക്കിടാനൊന്നും വരണ്ട. ഞാന്‍ മുന്‍പേ പറഞ്ഞല്ലോ രാജുമോന്‍ പുതിയ ആളാണ്. ഞാന്‍ പറഞ്ഞത് അമ്പട ഞാനേ എന്ന ഭാവത്തില്‍ ബ്ലോഗ് എന്നുവെച്ചാല്‍, ഇരുട്ടിവെളുക്കുന്നതിന് മുന്നേ മലയാള ഭാഷ നന്നാക്കാനോ, ഉദ്ധരിക്കാനോ അവതരിച്ചിരിക്കുന്ന മാധ്യമമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന വളരെ പഴയ ചില ബ്ലോഗര്‍മാരോടാണ്.

എന്റെ ഈ കമന്റോടെ ചിലപ്പോള്‍ രംഗം കൊഴുത്തെന്ന് വരും. എന്റെ ബ്ലോഗില്‍ അനോണി കമനുകളും, തെറി വിളിയും കൂടിയെന്ന് വരും. എന്തുപറഞ്ഞാലും കേള്‍ക്കാന്‍ ഞാന്‍ തയ്യാര്‍. അധികം തല്ലുപിടിക്കാനൊന്നും ഞാനില്ല. സഭ്യമായ ഭാഷയില്‍ ഏത് അനോണിക്കും അവിടെ കമന്റടിക്കാം, ഞാന്‍ ഡിലീറ്റില്ല. പക്ഷെ ഒരു അക്ഷരം എഴുതി ബാക്കി ജനങ്ങള്‍ക്ക് ഊഹിക്കാന്‍ പാകത്തിന് കുത്തും വരയും ഒക്കെ ഇട്ട് ഒരു തെറിവാക്കെങ്കിലും അതില്‍ ഉണ്ടെങ്കില്‍ ഞാന്‍ ഡിലീറ്റും. തീര്‍ച്ച.

അനൂപേ ഇത് ഒരു ഓഫ് ടോപ്പിക്ക് കമന്റായിപ്പോയി. എനിക്കിത് ഒരു പോസ്റ്റാക്കി എന്റെ ബ്ലോഗില്‍ ഇട്ടാല്‍ മതിയായിരുന്നില്ലേ എന്ന് പലര്‍ക്കും തോന്നുന്നുണ്ടാകാം. എഴുതി വന്നപ്പോള്‍ ഇങ്ങനായിപ്പോയി. അനൂപിന്റെ ബ്ലോഗില്‍ എനിക്കുള്ള സ്വാതന്ത്രം കണക്കിലെടുത്ത് ഇത് ഇവിടെത്തന്നെ ഇടുന്നു.

ക്ഷമിക്കുക, പൊറുക്കുക, മാപ്പാക്കുക.
ആദ്യത്തെ കമന്റിലൂടെ മനസ്സ് വേദനപ്പിച്ചതിനും, ഇപ്പോള്‍ ഈ കമന്റിലൂടെ അത് തുടര്‍ന്നതിനും, ഓഫ് ടോപ്പിക്ക് അടിച്ചതിനും, എല്ലാത്തിനും
.......

സസ്നേഹം

-നിരക്ഷരന്‍
(ആനും ഇന്നും എപ്പോഴും)

ജിഹേഷ് പറഞ്ഞു...

ശ്രീവല്ലഭേട്ടന്‍ പറഞ്ഞതുപോലെ ടെന്‍ഷനാക്കീ..

ബാക്കി കൂടി പോരട്ടേ

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

എനിച്ചും ഇച്ചിരി ടെന്‍ഷനൊക്കെ വന്നു എന്നാ പിന്നെ ബാക്കിയാകട്ടെ.

ഹരീഷ് തൊടുപുഴ പറഞ്ഞു...

ek ladki ko dheka to aisa laga...
jaise khiltha gulab jaise...
shaayar ki khaab jaise..
ujali ki rang jaise..
rang mem bhi rang jaise..
chandni rath jaise..
nagmi ki bath jaise..
mandir mem ho ek jalthaa dhiyaa... oh.. ek ladki ko dheka tho aisaa lagaaaa........

ഹരീഷ് തൊടുപുഴ പറഞ്ഞു...

സഹോദരാ‍ാ‍ാ‍ാ,
ജേഷ്ഠതുല്യനായ നീരുവിന്റെ വാക്കുകള്‍ ശ്രദ്ധിച്ച്, പ്രയോഗത്തില്‍ വരുത്തുമെന്നു താല്പര്യപ്പെടുന്നു.
സ്നേഹത്തോടെ നാട്ടുകാരന്‍

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

വല്ലഭന്‍ മാഷെ:ഞാന്‍ ഇനി നന്നാക്കും കേട്ടോ
പാമു:വളരെ നന്ദി നീങ്ങളില്ലാതെ എനിക്ക് എന്തു സന്തോഷം
നീരു:നീരുവില്ലാതെ എനിക്ക് എന്താഘോഷം.ജീവിതം എന്നത് ചിരിയും കളിയും ഒരുപ്പാട് തമാശക്കളും നിറഞ്ഞ കുറച്ചു ദു:ഖങ്ങളും നിറഞ്ഞ ഒരു ലോകമാണ്.ആ ലോകത്തേക്ക് തീരെ പ്രതീക്ഷിക്കാതെ കടന്നെത്തുന്ന ചില കൂട്ടുക്കെട്ടുകള്‍ അതാണ് എനിക്കാവശ്യം പീന്നീട് എപ്പോഴെങ്കിലും ഓര്‍ത്തിരിക്കാന്‍ ഒരു കൊച്ചു സ്വപ്നം പോലെ കുറച്ച് ഓര്‍മ്മകള്‍.ഈ യാത്രയില്‍ നീരുവും കാപ്പുവും വല്ലഭനും പാമുവും,തണലും ഹരീഷും കന്താരിക്കുട്ടിയും ടീച്ചറും ,ഗോപനും,തോന്ന്യാസിയും ഒക്കെ ഉണ്ടാകണം.എങ്ങോ നിന്നോ വിരുന്നെത്തിയ ദേശാടനക്കിളിക്കളെ പോലെ കുറെ ചിരിച്ച് ചിരിപ്പിച്ച് എവിടെയ്ക്കോ ആരോടും പറയാതെ മടങ്ങി പോണം ഒരു മഞ്ഞുതുള്ളീ പോലെ മാഞ്ഞു
പോണം
അതു മാത്രം
എനിക്ക് ഇനിയും ഒരുപ്പാട് നന്നാക്കണം
ആപത്തില്‍ നല്ല വഴി പറഞ്ഞു തന്ന സുഹൃത്തിന്
നന്ദി.

മലബാറി:ദേ പിടിച്ചോ അടുത്ത ഭാഗം

ജിഹേഷ്:ഞാന്‍ ബാക്കിയുമായി ദാ എത്തി

സജി:ഞാന്‍ ഏറ്റവും അധികം ഇഷടപെടുന്ന പ്രണയകാലത്തെ ബ്ലോഗാണ് സജിയുടെത് ഇങ്ങനെയുള്ള അനുഭവങ്ങള്‍ എഴുതാന്‍ പ്രേരണയായത് ആ ഗായത്രിക്കുട്ടിയെക്കുറിച്ചുള്ള ബ്ലോഗ്ഗ് വായിച്ചിട്ടാണ്
ഹരീഷ്:എന്റെ നാട്ടൂക്കാരനായ ചേട്ടനോട് മാത്രം
ഈ അനിയന് ഒന്നും പറയാനില്ല

കുറ്റ്യാടിക്കാരന്‍ പറഞ്ഞു...

അനൂപേ...
ബാക്കി പെട്ടെന്നു വരട്ടെ...

ഓടോ:
നിരക്ഷരനെപ്പോലെ ഏതോ ഒരു പോസ്റ്റിലെ കമന്റില്‍ ഞാനും തന്റെയീ | പൈപ്പ് പ്രയോഗത്തെ പറ്റി പറഞ്ഞിരുന്നു. തനിക്ക് പറ്റുമെങ്കില്‍ മാറ്റിയേക്ക്. ഇനി പറ്റില്ലെങ്കില്‍ വേണ്ട.

നന്ദു പറഞ്ഞു...

തൊട്ടടുത്തു നിന്നും അവൾ വിളിച്ചിട്ടൂം അറിഞ്ഞില്ലെന്നോ??...!!

തുടരൂ..ആശംസകൾ (ഇതിലെങ്കിലും ഉറയ്ക്കോ എന്റെ ഭഗവാനെ?)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

കുറ്റ്യാടി:തല്‍ക്കാലം മാറ്റുന്നില്ല കുറ്റ്യാടിയൊക്കെ എന്തു പറഞ്ഞാലും സന്തോഷമെയുള്ളൂ

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

നന്ദുമാഷേ:ഇതു ഉറച്ച ലൈനാണൊ അല്ലയോ എന്നതല്ലൈവിടെ പ്രശനം.ആ പെണ്‍ക്കുട്ടിക്ക് എന്തു സംഭവിച്ചു എന്നതാണ്.ഇതു പോലെ ഒരു പ്രണയക്ഥ ആരും പറഞ്ഞിട്ടുണ്ടാവില്ല.ഞാന്‍ ഉറപ്പ് തരുന്നു വായിക്കു

കാന്താരിക്കുട്ടി പറഞ്ഞു...

അനൂപേ...ചൂടു വെള്ളത്തില്‍ ചാടിയിട്ടും പഠിച്ചില്ലാ അല്ലെ...ഇതിലെങ്കിലും ഉറക്കണേ...അല്ല ഒരു സംശയം ചോദിക്കുന്നതു തെറ്റാണെങ്കില്‍ ക്ഷമിച്ചേക്കണേ..നാട്ടുകാരനാണല്ലോ എന്ന സ്വാതന്ത്ര്യം ആണ്..ഇനി ലൈനടിക്കുമ്പോള്‍ എങ്കിലും നമ്മുടെ ചില ആചാരങ്ങള്‍ ഒക്കെ ഉണ്ടല്ലോ..ജാതി,മതം,വീട്ടുകാര്‍,കുടുംബ മഹിമ..എല്ലാം ഒന്നു നോക്കണെ...ഇനിയും ഒരു വിഷമം അനൂപിനു വരരുതു എന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു..വീട്ടില്‍ പറഞ്നു അവരോട് ചില ആലോചനകള്‍ നടത്തി വെക്കാന്‍ പറയൂ..നാട്ടില്‍ എത്തുമ്പോള്‍ നടത്താല്ലോ...

യ്യോ ...ഞാന്‍ ഒന്നും പറഞ്നില്ലാട്ടോ
നിരക്ഷരന്റെ കമന്റ് ഇഷ്ട്ടായീ...തിരുത്താനും, ശാസിക്കാനും നന്നാക്കാനും ഒക്കെ ആരെങ്കിലും ഉള്ളതു നല്ലതാ...

നന്ദു പറഞ്ഞു...

കാന്താരിക്കുട്ടീ, അതറിഞ്ഞില്ലെ അനൂപ് ഉറപ്പിച്ചു. എന്റെ പ്രവാസിയിലെ പോസ്റ്റിൽ കാന്താരിക്കുട്ടിയുടെ കമന്റിനു മുന്നെ അനൂപിന്റെ കമന്റ് നോക്കിയില്ല അല്ലെ?. കാന്താരിക്കുട്ടിയുടേയും മറ്റ് വായനക്കാരുടെം അറിവിലേയ്യ് ഇവിടെ അതു കട്ടി പേസ്റ്റാം.

“നാട്ടില്‍ പോണം ഒരു കല്ല്യാണം കഴിക്കണം
മെയ് 27 ന് 29 പിറന്നാളാണ് “


കണ്ടില്ലെ?. നന്നാവാൻ തന്നെ തീരുമാനിച്ചു..!.
ഒന്നു കൂടെ.. സ്നേഹത്തിനിടെ ജാതിയും മതവും, കുടുംബ മഹിമയും ഒക്കെ ഒരു പ്രശ്നമാക്കണോ?. സ്നേഹിക്കും മുന്നെ ഇതൊക്കെ ചോദിക്കാൻ പറ്റുമോ? ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒക്കെ ആണെങ്കിൽ അതിനുള്ള ടൈം ഒന്നും കിട്ടില്ല കുട്ട്യേ!. ഈ “ഫാൾ ഇൻ ലവ്” എന്നഒക്കെ പറയ്യുമ്പോലെ മൂക്കും കുത്തി ലവ്വിലേക്ക് വീണു കഴിഞ്ഞിട്ടെന്ത് കുടുംബ മഹിമ അന്ന്വേഷിക്കാനാ?.. ഈ കോതനല്ലൂര്കാരത്രേം കഠിനഹൃദയരാണോ??