2008, ഒക്‌ടോബർ 1, ബുധനാഴ്‌ച

ആരാമത്തിലെ ചിത്രശലഭം-2

അച്ചായന് ദുബായിൽ ധാരാളം സുഹൃത്തുകളുണ്ട്.അവരൊക്കെ ഫാമിലിയായിട്ട് താമസിക്കുന്നവരാണധികവും.അവർ നാട്ടിൽ പോയാൽ ആ ഫ്ലാറ്റിലാകും അച്ചായൻ താമസിക്കുക.
ഞാനും അച്ചായന്റെ കൂടെ കൂടും.അവർ നാട്ടിൽ പോയി വരുമ്പോഴെക്കും ഞങ്ങൾ അവരുടെ കിച്ചനൊക്കെ കാലിയാക്കിട്ടുണ്ടാകും.എങ്കിലും അച്ചായനെ തന്നെ അടുത്ത പ്രാവശ്യം ഫ്ലാറ്റിന്റെ ചുമതല ഏല്പിച്ചിട്ടേ അവർ മടങ്ങു.അങ്ങനെ ദുബായിലും ഷാർജ്ജിയിലുമുള്ള അച്ചായന്റെ കുറെ നല്ല സുഹൃത്തുകൾ കാരണം നല്ല ഫുഡ്ഡും നല്ലതാമസവും(കാശുമുടക്കില്ലാതെ) ഒത്തുകിട്ടി.അങ്ങനെ ഒരു ദിവസം ഷാർജ്ജ റോളയിൽ ഉള്ള ഒരു ഫ്ലാറ്റിൽ അച്ചായനൊപ്പം ഫുഡ്ഡടിച്ചശേഷം ബാൽകണിയിൽ പുറത്തേക്ക് നോക്കീ ഇരിക്കെ അച്ചായൻ ആ കഥ പറഞ്ഞൂ.
നിനക്കറിയുമോ? ഞാൻ നീ നിന്റെ ദേവിയെ സേനഹിച്ചതിനേക്കാൾ ഏറെ ഒരു പെൺകുട്ടിയെ സേനഹിച്ചിരുന്നു.നാലുവർഷം ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ഞങ്ങൾ ജീവിച്ചത്.“
“ഭാര്യാഭർത്താക്കന്മാരെ പോലെയോ അതെങ്ങനെ അച്ചായാ?”
ഞാൻ മുണ്ടക്കയം-പാല വണ്ടി ഓടിക്കുന്ന കാലം(അച്ചായന്റെ വീട് കാഞ്ഞിരപിള്ളിയിലാണ്)എന്റെ ബസ്സിൽ സ്ഥിരമായി ഒരു പെൺകുട്ടി കയറുമായിരുന്നു. എന്റെ ഡ്രൈവിങ്ങ് സീറ്റിനഭിമുഖമായിട്ടാണ്
അവൾ ഇരിക്കുക.
ചെറിയ ചെറിയ നോട്ടങ്ങളിലൂടെ മിണ്ടലുകളിലൂടെ ഞങ്ങൾ വളരെ പരിചയകാരായി.
അവളുടെ ടെസ്സി എന്നായിരുന്നു.
അവൾ അപ്പനും അമ്മയും കുവൈറ്റിലാണ്.ഒരാങ്ങള ചെക്കനുള്ളതും അവനൊടൊപ്പം.പൊങ്കുന്നത്താണ് അവളുടെ വീട്.വീട്ടിൽ വല്ല്യപ്പച്ചനും വല്ല്യമ്മിച്ചിയും മാത്രം.
വലിയ കാശുകാര് വലിയ കൊട്ടാരം പോലുള്ള വീട്.
അവളുമായിട്ടുള്ള എന്റെ സൌഹൃദം ക്രമേണ ഒരു പ്രേമമായി വളർന്നു.എനിക്ക് അവളെയോ അവൾക്ക് എന്നെയോ പിരിഞ്ഞിരിക്കാൻ കഴിയാതെയായി.ഞാൻ അവളെ കാണാൻ ഇടക്കിടെ പാലയിലെ കോളെജിൽ വരും.പിന്നെ ഇടക്കിടെ പടം കാണാനും കാപ്പികുടിക്കാനും സമയം കണ്ടെത്തും.
അങ്ങനെയിരിക്കെ അവളുടെ കൊട്ടാരം പോലുള്ള ആ വീട്ടിൽ ഞാൻ ഇടക്കിടെ എന്റെ കൂട്ടുകാരനൊപ്പം പോകും.അവൻ എന്നെ അവളുടെ വീടിന്റെ വാതിയ്ക്കലായി ഇറക്കി വിട്ടിട്ട് പോകും.
അവളുടെ രണ്ടാനിലയിലെ റൂമിൽ മതിലിലൂടെ വലിഞ്ഞൂ കയറി ഞാൻ ചെന്നെത്തൂം.താഴെനിലയിൽ താമസിക്കുന്ന വല്ല്യപ്പച്ചനും വല്ല്യമ്മച്ചിയൊന്നും അറിയാതെ ഞങ്ങൾ ഏല്ലാദിവസം അങ്ങനെ കണ്ടുമുട്ടി.
പലപ്പൊഴും രാത്രികളിൽ ഞങ്ങൾ ഏറെ നേരം വർത്തമാനം പറഞ്ഞിരിക്കും.അവൾ അവളുടെ വല്ല്യപ്പച്ചൻ വാങ്ങി വച്ചിരിക്കുന്ന വില കൂടിയ മദ്യം എനിക്ക് എടുത്തു കൊണ്ടു തരും.അവൾ എന്നിട്ട് എനിക്കൊപ്പം ഇരുന്ന് ബിയറ് കഴിക്കും.
രാത്രി ഏറെ വൈകിയാകും ഞാൻ പിരിയുക.
അങ്ങനെ ഞങ്ങളുടെ പ്രേമം തുടരുന്നതിനിടയിൽ ഒരു ദിവസം അവൾ എന്റെ വീട്ടിൽ എന്റെ അമ്മിച്ചിയെ കാണാൻ വന്നു.
ഞാനത് അറിഞ്ഞിരുന്നില്ല.
വൈകിട്ട് വീട്ടിൽ വന്നപ്പോൾ അമ്മിച്ചി പറഞ്ഞു,
നിന്നെ തിരക്കി പൊങ്കുന്നത്തു നിന്നും ടെസ്സിന്ന് പറഞ്ഞ ഒരു പെങ്കൊച്ച് വന്നിരുന്നു.ഏതാടാ ആ പെൺകൊച്ച്.?
ഞാനെന്റെ അപ്പന്റെയോ അമ്മിച്ചിയുടെ മുന്നിൽ ഒന്നും ഒളിച്ചു വയ്ക്കാറില്ല.
ഞാൻ പറഞ്ഞു.
അമ്മിച്ചി എനിക്ക് ടെസ്സിയെ ഇഷ്ടമാണ്.അമ്മിച്ചി അപ്പച്ചനെം കൂട്ടി ടെസ്സിടെ വീട്ടിൽ പോണം.നല്ല കുടുംബകാരാണ് അവര്.
എടാ നിനക്ക് ഭരണങ്ങാനത്തു നിന്നും ഒരു നല്ല ആലോചന അപ്പച്ചൻ പറയണ കേട്ടു.
അമ്മിച്ചി പറഞ്ഞാൽ അപ്പച്ചൻ കേൾക്കും എനിക്ക് അതു മതി.
എടാ ആ പെൺകൊച്ചിനെ കാണാൻ അത്ര സുന്ദരിയൊന്നും അല്ലാല്ലോ?
അമ്മിച്ചി അവള് നല്ല കുട്ടിയാ.
നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ഞാനങ്ങേരോട് പറയാം.
അങ്ങനെ അപ്പച്ചനും അമ്മിച്ചി അവളെ കാണാൻ പോയി.
തിരികെ വന്നപ്പോൾ അപ്പച്ചൻ എന്നോട് പറഞ്ഞു.
എടാ അവരൊക്കെ വല്ല്യകാശുകാരെയാണ് നോക്കുന്നത്.നീ വേറെ വല്ലോ നോക്ക്.
അങ്ങനെ ആ കല്ല്യാണം നടക്കില്ലാന്നുള്ള മട്ടായപ്പോൾ ഞാനവളോട് പറഞ്ഞു.
ടെസ്സി നമ്മൂക്ക് വല്ലോ രജിസ്റ്റാറാഫീസിലും പോയി കല്ല്യാണം കഴിക്കാം.
അപ്പോൾ അവൾ പറഞ്ഞു.
അതു വേണ്ട അച്ചായാ അപ്പച്ചനറിഞ്ഞാൽ അതു വല്ല്യപ്രശ്നമാകും.
എന്തു പ്രശനം?.
ഞാൻ ചോദിച്ചു.
വല്ല്യപ്പച്ചനല്ലെ ഈ കല്ല്യാണം നടക്കില്ലാന്ന് പറഞ്ഞെ?ഞാൻ അപ്പച്ചനോടും അമ്മിച്ചിയോടും സമ്മതം വാങ്ങാം.അപ്പച്ചൻ സമ്മതിക്കും അച്ചായാ.
അവസാനം നിന്നെ എനിക്ക് നഷ്ടപെടരുത്.
ഇല്ല അങ്ങനെ ഒന്നും ഉണ്ടാവില്ല.ഞാൻ അച്ചായന്റെ പെണ്ണാണ് അവൾ അന്നു രാത്രി എന്റെ നെഞ്ചിൽ തല ചേർത്തു വച്ച് പറഞ്ഞൂ.
ഞാൻ എന്റെ അനിയന്റെ ജോലികാര്യത്തിനായി കുറച്ചു ഡൽഹിയിൽ അവനൊടൊപ്പം പോകേണ്ടി വന്നു.
അതിനിടയിൽ ടെസ്സിയെ വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടിയീല്ല.
രണ്ടാഴ്ച്ച കഴിഞ്ഞൂ ഞാൻ നാട്ടിൽ എത്തുന്ന ദിവസം.
എന്റെ അപ്പച്ചൻ എന്നെ വിളീച്ച് ഒരു കാര്യം പറഞ്ഞൂ.
മോനെ നീ വഴക്കിനൊന്നും പോകരുത്.ഇന്ന് ആ കൊച്ചിന്റെ മനസമ്മതമാണ്.അതിന്റെ അപ്പൻ ഇവിടെ വന്നിരുന്നു.
ഞങ്ങളുടെ മോളെ മറക്കാൻ നിങ്ങളുടെ മകനോട് പറയണം.അവളെ ഞങ്ങളുടെ സാമ്പത്തികനിലക്ക്
അനുസരിച്ചുള്ള ഒരു വീട്ടിൽ പറഞ്ഞയിക്കണം എന്നാണ് എന്റെ ആഗ്രഹം.അതിനു നിങ്ങളുടെ മോൻ തടസ്സമാകരുത്.നിങ്ങള് അവനെ പറഞ്ഞ് മനസ്സിലാക്കണം.
ഞാൻ അവർക്ക് വാക്കു കൊടുത്തുപോയി മോനെ നീയായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ലാന്ന്.
എന്റെ മുന്നിലെ മണ്ണ് താഴെക്ക് അടർന്നു പോകുന്നതു പോലെ തോന്നി എനിക്ക് ഒരു നിമിഷം.
അന്ന് എന്റെ അപ്പൻ എന്റെ ഒരു കൂട്ടുകാരനെ വിളിച്ച് അവന്റെ കൈയ്യിൽ അഞ്ഞൂറു രൂപ കൊടുത്തു.
എന്റെ മോന് ഇന്ന് ബോധം ഉണ്ടാകരുത്.നീ അവനെ വിളിച്ച് എങ്ങോടെലും പോയ്ക്കോ?
തുടരും.

10 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

ഇതിന്റെ ആദ്യഭാഗം ദേ ഞാന്‍ ഇപ്പോള്‍ വായിച്ചതേ ഉള്ളൂ...വല്ലാതെ വിഷമം തോന്നുന്നു...എന്തേ ചിലരൊക്കെ ഇങ്ങനെയൊക്കെ ആയിപ്പോകുന്നത്...

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

എന്തു പറയാനാ, ജീവിതത്തില്‍ എന്തൊക്കെ സഹിച്ചാല്‍ മുന്നോട്ടു പോകാം !!

Bindhu Unny പറഞ്ഞു...

ഇങ്ങനത്തെ പരാജയങ്ങളും കൂടി ചേര്‍ന്നതല്ലേ ജീവിതം. പഴയതൊക്കെ ഓര്‍മ്മച്ചെപ്പില്‍ ഒളിച്ചുവച്ചിട്ട് മുന്നോട്ട് പോവുന്നതാണ് പ്രാക്ടിക്കല്‍.:-)

ചാണക്യന്‍ പറഞ്ഞു...

അച്ചായോ ബാക്കി കൂടെ പോരട്ടെ...
ഒരു സിലിമാക്കുള്ള വകേണ്ട്..

കാപ്പിലാന്‍ പറഞ്ഞു...

:)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ചിലരൊക്കെ അങ്ങനെയാ അനൂപ്..പ്രണയം വേദനയാണു നല്‍കുന്നത്..പലപ്പോഴും !

നിരക്ഷരൻ പറഞ്ഞു...

അന്ന് എന്റെ അപ്പൻ എന്റെ ഒരു കൂട്ടുകാരനെ വിളിച്ച് അവന്റെ കൈയ്യിൽ അഞ്ഞൂറു രൂപ കൊടുത്തു.എന്റെ മോന് ഇന്ന് ബോധം ഉണ്ടാകരുത്.

എനിക്കാ അപ്പന്റെ അഡ്രസ്സൊന്ന് തരുമോ ? :)

Typist | എഴുത്തുകാരി പറഞ്ഞു...

ithokke chernnathalle jeevitham?

അര്‍പിത സുല്‍ത്താന്‍ ബത്തേരി പറഞ്ഞു...

):(

ബഷീർ പറഞ്ഞു...

അച്ചനും മോനും ഒരുപോലെ ഇല്ലാതായി അല്ലേ (ബോധം )