വൈകുന്നേരം ഒരു ചായ കുടിച്ചേക്കാമെന്നു വച്ചാണ് ഒമാന്‍ ട്രാന്‍പോര്‍ട്ടിന്റെ അടുത്തുള്ള അമ്മ
റെസ്റ്റോറന്റിലേക്ക് നടന്നത്.അവീറില്‍ ഉച്ചക്ക് നല്ലോരു ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടല്‍ പോലുമില്ല
അമ്മയാണ് ആകെ ഒരാശ്വാസം.
ചായ കുടിച്ചു പുറത്തിറങ്ങിയപ്പോള്‍ ഒരു ആപ്പിളു കഴിച്ചേക്കാമെന്നു തോന്നി.
തൊട്ടടുത്ത ഗ്രോസറിയില്‍ നിന്നും നല്ലൊരാപ്പിളു കോഴി ചികയുന്നതു പോലെ ചികയുന്നതിനിടയിലാണ് ജോജോയെ ഞാന്‍ കണ്ടു മുട്ടുന്നത്.
“ദാ ഇവിടെ വില കൂടുതലാണ്.അപ്പുറത്തെ ഗ്രോസറിയില്‍ എഴുപത്തഞ്ച് ഫില്‍സെയുള്ളു.“
ഞാന്‍ നല്ലൊരാപ്പിള്‍ കുട്ടയില്‍ നിന്നും ചികയുന്നതിനിടയില്‍ അയ്യാള് പറഞ്ഞു
“ങാ എങ്കില്‍ അവിടെ പോകാ.“
ആയ്യാളും എന്റെ കൂടെ വന്നു.
“എന്താ പേര്?.“
““ജോജി
“നാട്ടില്‍ എവിടെയാ.?“
““പാലാ
“പാലായിലെവിടെയാ.?“
“.........................“
“ങാ ഞാന്‍ അറിയുന്ന “സ്ഥലമാണ്
“ഞാന്‍ ഏറ്റുമാനൂരാണ്.“
“ഇവിടെ എവിടെയാ വര്‍ക്ക് ചെയ്യുന്നെ.?“
“................................“
“നിങ്ങളുടെ പേരെന്താ.?“
“എന്റെ പേര് അനൂപെന്നാ.അനൂന്ന് വിളിക്കും.”
“എന്താ ജോലി“
“ഞാന്‍ ഇവിടെ അക്കൌണ്ടന്റായി വര്‍ക്ക് ചെയ്യുന്നു.‘
“താങ്കള്‍
“ഞാന്‍ ഓഫിസ് ബോയിയാണ്“
ഇവിടെ വന്നിട്ട് എത്രവര്‍ഷമായി.“
“രണ്ട് കൊല്ലം
“നാട്ടില്‍ പോയില്ലെ?.”
“കഴിഞ്ഞമാസം പോയി വന്നു. ഒരു പതിനഞ്ചു ദിവസത്തെ അവധിക്ക്”
“രണ്ട് വര്‍ഷം കഴിഞ്ഞിട്ട് പതിനഞ്ചു ദിവസമൊ.?“
“കല്ല്യാണം കഴിഞ്ഞതാണൊ?.’
“അതെ
“എന്നിട്ടാണോ പതിനഞ്ചു ദിവസം?.“
“എന്റെ ഭാര്യ ഇവിടെയുണ്ട്”
“അപ്പൊ കല്ല്യാണം കഴിഞ്ഞിട്ടാണൊ ഇങ്ങ് പോന്നത്?.”
“അല്ല ഇവിടെ വന്നിട്ട് ഇവിടെ നിന്നാണ് കല്ല്യാണം കഴിച്ചത്.“
ആ കഥ അയ്യാള് .പറഞ്ഞു
വളരെ രസകരമായിരുന്നു ആ കഥ.
കാത്തിരിക്കുക
13 അഭിപ്രായങ്ങൾ:
ഒരേ സമയം രണ്ടു റിലീസാണല്ലോ അനൂപേ..!
ഇതൊരു നഗരത്തിന്റെ സെറ്റപ്പാണല്ലോ..കൊള്ളാം!
തുടക്കം നന്നായി...തുടരൂ...ആശംസകള്‍....
നേരത്തെ പോലെ 10 episode വല്ലതും ആണേല്‍ ഞാന്‍ ശരിയാക്കും. പെട്ടെന്നു പെട്ടന്നു എഴുതൂ
പെട്ടെന്ന്..
കാത്തിരിക്കുന്നു
ഭാക്കി കേള്‍ക്കാനായി എനിക്ക് ധ്യതിയായി....ഊന്നു വേഗം വേണം...
ഇത്രക്ക് സസ്പന്‍സ് വേണോ ??
:)))
അലാബ്ദീന്‍ റൗണ്ടനിലേക്കും, അല്‍ അബ്ബാര്‍ റൗണ്ടനിലേക്കും, അല്‍ താവുന്‍ റൗണ്ടനിലേക്കും
എത്തുമ്പോഴേക്കും ഉച്ചയാകില്ലെ ഇങ്ങിനെ പോയാല്‍.
ഇനി പ്രണയിക്കാന്‍ ഒന്നും പോകണ്ടാട്ടോടാാ...
നാട്ടില്‍ വരുമ്പോള്‍, എനിക്കുള്ള സദ്യ വല്ലതും കാന്‍സല്‍ ചെയ്യാനുള്ള പുറപ്പാടാണെങ്കില്‍.... കാണിച്ചുതരാം ഞാന്‍...ങ്ഹാ
കാത്തിരിക്കാം :)
സസ്പെന്‍സ് ഇത്ര വേണോ?
വേഗം ബാക്കിയിടോ...
jaims:നന്ദി
ശിവ:നന്ദി
കുട്ടി:പരാമവ്ധി ബോറടിപ്പിക്കാതെ നോക്കാം
മനുവേട്ടാ:നന്ദി
ജോക്കറ്:നന്ദി
അഭയാര്‍ഥി:ഇവിടെ എവിടെയാ ജോലി ചെയ്യുന്നെ
ഹരി:ഇതോക്കെ ഒരു നേരം പോക്ക് മാത്രം
ഷിബു:നന്ദി
അനുരാജ്:നന്ദി
പാമരന്:നന്ദി
തല്ലുവാങ്ങിക്കാതെ നിര്‍ത്തില്ലാന്നു മനസ്സിലായി മോനേ..(ചുമ്മാ)തുടരന് തുടര്‍ ചക്കരേ:)
വേഗം എഴുതണേ. കാത്തിരിക്കാന്‍ വയ്യ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ