2008, മേയ് 16, വെള്ളിയാഴ്ച
ബര്‍ദുബായില്‍ ഒരു ക്ലൈമാക്സ്-10
എല്ലാവരോടും പറഞ്ഞതില്‍ നിന്നും വിഭിന്നമായി ഞാന്‍ ഷീനയെ കാണാന്‍ ബര്‍ദുബായില്‍ അമ്പലത്തിനു മുന്നിലെ ഒരു ചാരു ബഞ്ചില്‍ അബ്രയില്‍ നിന്നും ദയറക്കു പോകുന്ന ബോട്ടുക്കളും അതിലെ യാത്രക്കാരെയും നോക്കി ചിന്താമൂകനായിട്ടങ്ങനെ ഇരുന്നു.കാരി ഫോറില്‍ വരാത്തതിന്റെ മെയിന്‍ കാരണം പിള്ളേച്ചന് അവിടെ നിന്ന് വായ് നോക്കുന്നത് കണ്ട് വല്ലവന്മാരും വല്ല ചിത്രവും എടുത്ത് ബ്ലൊഗിയാല്‍ എന്താവും എന്നു പേടിച്ചിട്ടാണ്.പിന്നെ കുറ്റ്യാടി,എകാകി,തണല്‍ പൊറാടത്ത്, തുടങ്ങിയ തുരപ്പന്മാര് ആ പരിസരത്ത് എവിടെയോ ഉണ്ടെന്നാണ് അറിവ്.രാവിലെ അതിനു മുന്നില്‍ കുത്തി പിടിച്ച് നിലക്കുന്നത് കണ്ട് എപ്പോഴെലും ഒരു കൈയ് പിന്നില്‍ നിന്നു
വന്ന് തട്ടിട്ട് പിള്ളേച്ചനല്ലേ എന്നുങ്ങാന്‍ ചോദിച്ചാല്‍ ആ കാര്യം ഓര്‍ത്തപ്പോള്‍ അമ്പലമാണ് ബെസ്റ്റ് എന്നു തോന്നി.തന്നെയുമല്ല ഉത്തരേന്ത്യക്കാരുടെ ഭഗവാനെ ഒന്നു കാണുകയും ചെയ്യാലോ
അങ്ങനെ അവള്‍ക്ക് ഒരു മേസേജു അയ്ച്ച് അവിടെ ഇരുന്നു.
വെള്ള ഡബിളെ കമ്പിനിയുടെ ടിഷര്‍ട്ടും കറുത്ത പാന്‍സും മുഖം നിറയെ അര ഡ്യൂബ് ഫെയറാന്‍ ലൌലിയുടെ പകിട്ടുമായിട്ട് പിള്ളേച്ചന് ഭഗവാന്റെ പ്രസാദവുമായി ഇരുന്നു.
സമയം പത്ത്.
പത്തിരുപത്.
പത്തു മുപ്പത്
അവള് വരില്ലെ.? ഇനി എനിക്ക് ടെന്‍ഷനായി.
ഈ അനുഭവ കഥ ഒരു പോസ്റ്റാക്കിയപ്പോള്‍
പിന്നെ സ്വലപം പേടിയും ഉണ്ടായിരുന്നു.ഞാന്‍ അവിടെ കാത്തിരിക്കുന്നത് കണ്ട് അവളുടെ കസിനെ കൂട്ടിയെങ്ങാനും അവള് വന്നാല്‍ പെണ്ണല്ലെ പറയാം പറ്റ്വോ.?
ചിലപ്പൊ വല്ലൊ പോലീസുക്കാരും.
അവിടെ തിരിയുന്നിടത്ത് പോലീസ് വണ്ടി കിടക്കുന്നത് കണ്ട് അലപം ടെന്‍ഷനായി.
പിന്നെ എന്തു വരട്ടേ എന്നു വിചാരിച്ചു.
സമയം 11പത്ത് നാല്പത്തഞ്ച്.നെഞ്ചിന്റെ ഇടിപ്പ് കൂടുകയാണ് അവള് വരുമോ? എന്നെ പറഞ്ഞു പറ്റിക്കുമോ?.
ഞാന്‍ നമ്പര്‍ ഡയല് ചെയ്തു
..
ഇല്ല അവള് എടുക്കുന്നില്ല
വീണ്ടും വീണ്ടും ഡയല് ചെയ്തു
ഞാന്‍ ആ ചൂടത്ത് നന്നായി വിയര്‍ത്തിരുന്നു.
അറിയാവുന്ന അരേലും കണ്ടാല്‍ പറയുകയും വേണ്ടാ.
എതായാലും വരുന്നത് വരട്ടെ.
അവിടെ ഇരുന്നിട്ട് മൂലകുരുവിന്റെ അസുഖം ഉള്ളതു പോലെ നേരെ ബോട്ട് പോകുന്ന വെള്ള പരപ്പിന്
അരുകില്‍ പോയി നിന്നു.
വീണ്ടും തിരിച്ചു വന്നു
വീണ്ടും എഴുന്നേറ്റു പോയി
വീണ്ടും ഒരിക്കല്‍ കൂടി വിളിച്ചു
മറുതലക്കല്‍ ഫോണ്‍ കട്ടാക്കി.
എനിക്ക് ടെന്‍ഷനായി.കുറച്ചു നടന്ന് ഒരു ജ്യൂ സ് കുടിച്ചിട്ട് വീണ്ടും വന്നു.
ഇല്ല അവള് വന്നിട്ടില്ല.
പെട്ടെന്ന് ഒരു ഫോണ്‍ അല്ല ഒരു മേസെജാണ്.
ഒരു ബെല്ല്
എടാ ഞാന്‍ നിന്റെ മുന്നില്‍ വരില്ല.ഞാന്‍ നിന്നെ കണ്ടു.ഞാന്‍ ചീത്തക്കുട്ടിയാ ഞാന്‍ വരില്ല നിന്റെ മുന്നില്‍
അത്രമാത്രം.
ഞാന്‍ വിളിച്ചിട്ട് ഫോണ്‍ കട്ട് ചെയ്തതല്ലാതെ അവള് എടുത്തില്ല.
എനിക്ക് വലിയ സങ്കടം തോന്നി
എന്തിനാ അവള് എന്നോട്?.
ഞാന്‍ ചുറ്റുപ്പാടും നോക്കി.അവിടെ എവിടെലും അവളുടെ ഛായുള്ള ഒരു പെണ്‍ക്കുട്ടി.
ഇല്ല അവള് എന്നെ പറ്റിക്കുകയാണ്.എന്നെയവള് ഭ്രാന്ത് പിടിപ്പിക്കുകയാണ്.
കുറെ നേരം കൂടി ഞാന്‍ അവിടെയൊക്കെ കറങ്ങി നടന്നു.
തലശേരിയില്‍ നിന്നും ഉച്ചക്കത്തെ ബിരിയാണി കഴിച്ച് റൂമിലേക്ക് നടക്കുമ്പോള്‍ ഈ ക്ലൈമാക്സാണോ ഞാന്‍ എല്ലാവരോട് പറയാന്‍ ബാക്കി വച്ചത് എന്നു ചിന്തിച്ചു.
നാളെ ഒരു ദിവസം നാട്ടില്‍ ചെല്ലുമ്പോള്‍
ഞാന്‍ ഏറ്റുമാനൂര്‍ പോകും. അവിടെ ഒരു പക്ഷെ അമ്പലത്തിന്റെ പടവുകള്‍ ഇറങ്ങി താഴെക്ക് ചെല്ലുമ്പോള്‍
എനിക്കും ദേവനുമിടയിലായുള്ള ആ ഗ്യാപ്പില്‍ ഒരു പക്ഷെ ദേവി ഒരു കുട്ടിയുമായി. ഞങ്ങള്‍ തമ്മില്‍
കണ്ടുമുട്ടിയാല്‍ എന്താകും എനിക്കു പറയാനുണ്ടാകുക.
എനിക്കറിയില്ല.
ചിലപ്പൊ ഉറക്കത്തില്‍ അവളുടെ മുഖം മായാതെ.
(ഈ പ്രണയകാലത്തില്‍ നല്ല പ്രണയകഥകള്‍ ഉണ്ടാകണമെന്ന് അഗ്രഹമുണ്ട്।കഥകള്‍ക്കും കവിതക്കള്‍ക്കും നാടകത്തിനും സിനിമക്കും ഒക്കെയായി നമ്മള് ഒത്തു ചേരുമ്പോള്‍ ജീവിതത്തില്‍
എവിടെലും വച്ച് നാം അറിയാതെ നമ്മുടെ മനസിലേക്ക് വന്ന് ഒരു പാട് സേനഹം വാരി തന്ന് മടങ്ങി
പോയ ഒരു കൂട്ടുക്കാരന് അല്ലേല്‍ ഒരു കൂട്ടുക്കാരി നമ്മുക്ക് ഉണ്ടാവില്ലെ।ആ നല്ല കാലത്തെ സുഖമുള്ള
ഓര്‍മ്മകള്‍ ഈ പ്രണയകാലത്തിലൂടെ നമ്മുക്ക് ഒരുമ്മിച്ച് പങ്കു വച്ചു കൂടെ।? ഈ ചെറിയ ഉദ്യമത്തില്‍ ഒരു കണ്ണിയാകാന്‍ താല്പര്യമുള്ളവര് മെയില്‍ അയ്ക്കുമല്ലോ.
anoopaweer@gmail.com
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
25 അഭിപ്രായങ്ങൾ:
അനൂപേ...
അവന്റെയൊരു പ്രണയ"ക്കാ"ലം....
ക്ലൈമാക്സ്...
അവസാനം പവനാഴി ശവമായി...
ഒലക്കേടെ മൂട്...
പറ്റിച്ചുകളഞ്ഞല്ലോ...
ഇനി ഇമ്മാതിരി കഥയും കൊണ്ട് വന്നാല്‍... സുട്ടുടുവേന്....
ക ക്കാ ക്കാ ക്കാ ക്കാ
(ഹ ഹാ ഹാ ഹാ എന്നാണ് ഉദ്ദേശിച്ചത്)
:-)
പോട്ടെടാ, അവളങ്ങാനും നിന്നെ ലൈന്‍ അടിച്ചായിരുന്നെങ്കില്‍ ഈ മെഗാസീരിയല്‍ ഇവിടെ നിര്ത്തേണ്ടിവരില്ലായിരുന്നോ? തുടരട്ടെ.............
കുറച്ച്ദിവസംകൂടിയൊന്നു വിസിറ്റ്ചെയ്യാന് വന്നപ്പോഴേയ്ക്ക് അനൂപ് കഥ ഫാസ്റ്റ്ഫോവേഡ് ചെയ്ത് തീറ്ത്തല്ലൊ
come on, wake up man, പെണ്ണല്ലാതയും ഒരു ലോകമുണ്ട്
അനൂപേ.. ഈ സങ്കടം തീര്‍ക്കാന്‍ ഞാന്‍ ഒരു പെഗ്ഗു കൂടുതലടിച്ചു..:)
എത്ര ടെന്ഷനാണേലും തലശ്ശേരിയിലെ ബിരിയാണിയോടുള്ള പ്രണയം മറക്കത്തില്ല അല്ലേ?:)
റ്റെന്ഷനാന്നും പറഞ്ഞ് പട്ടിണിയിരിക്കാതെ ബിരിയാണിതന്നെ കഴിച്ചില്ലേ?
:)))))))))(കളിയാക്കിയതല്ല)
സാരമില്ല...ജീവിതം മുന്നോട്ടു തന്നെ പോകും..:)
ദുബായിലെ പ്രണയകാലം - എല്ലാ പോസ്റ്റും വായിച്ചു.സങ്കടം ആണല്ലോ..അവസാനം ഉണ്ടായത്? സാരമില്ല..എവിടെന്കിലും,ഇയാള്‍ക്കുള്ള പെണ്‍കുട്ടി അനൂപിനെ കാത്തു ഇരിപ്പുണ്ടാകും..വെയിറ്റ് ആന്‍ഡ് സീ..
അനൂപേ,
ഇതു കാര്യമാക്കണ്ട..
ജീവിതം നമുക്ക് ഇനിയും ബാക്കിയില്ലേ..?
പ്രതീക്ഷയോടെ കാത്തിരിക്കുക.
നിഷ്കളങ്കമായ എഴുത്ത് എന്നു പറഞ്ഞാണ് എനിക്കൊരു സുഹൃത്ത് ലിങ്ക് തന്നത്, രണ്ട് മൂന്ന് ദിവസം മുന്‍പ്. അന്ന് വായിക്കാന്‍ സമയമില്ലാഞ്ഞതിനാല്‍ ഫേവറിറ്റില്‍ സൂക്ഷിച്ച്, ഇന്ന് വായിച്ചു തീര്‍ത്തു. എനിക്കും അതു തന്നെയാണ് തോന്നിയത്, വളരെ നിഷ്കളങ്കമായ എഴുത്ത്... നല്ല രസമായി വായിക്കാന്‍ കഴിഞ്ഞു..
പക്ഷേ ക്ലൈമാക്സ് അത്ര ശരിയായില്ലാന്നൊരു തോന്നല്‍... :)
എന്തായാലും ഭാവുകങ്ങള്‍ ....
സത്യത്തില്‍ ഇത് ഒറിജിനലാ....?
കുറ്റ്യാടി,വല്ലഭന് മാഷ്,ഹരീഷ്,ഭൂമി പുത്രി,ദീപു,പാമു,തണല്‍,ആഗ്നേയ,സ്മിത,ജയിംസ്,തമനു മാഷ് എല്ലാവര്ക്കും നന്ദി,
ഇതില്‍ നുണയൊന്നുമില്ല സ്വന്തം ജീവിതം പകര്‍ത്താനുള്ള ഒരു ശ്രമമായിരുന്നു.അതിലെ ചൂടേറിയ അനുഭവങ്ങളായിരുന്നു
ഞാന്‍ അവിടെ ഇല്ലഞ്ഞത് നിന്റെ ‘ഫാഗ്യം’. അല്ലേല്‍ കാണാമായിരുന്നു. അവന്റെയൊരു പ്രണയം.
എന്നിട്ടവന്റെയൊരു ബിരിയാണിയടി... ഉം....
“പിന്നെ കുറ്റ്യാടി,എകാകി,തണല്‍ പൊറാടത്ത്, തുടങ്ങിയ തുരപ്പന്മാര് ആ പരിസരത്ത് എവിടെയോ ഉണ്ടെന്നാണ് അറിവ്“. പേടിയുണ്ട് അല്ലേ മോനേ!!!
അനൂപേ,
എല്ല നല്ല പ്രണയങ്ങളുടെയും അവസാനം ഇങ്ങനെതന്നെ!
ചില ഗതികിട്ടാ പ്രണയങ്ങള്‍ മാത്രം വിവാഹത്തില്‍ കലാശിക്കും..അതോടെ ശും..........
ഹാഹാ ഹഃ!
try n try, u will ......
നന്നായിട്ടുണ്ട്
അനൂപേ, എനിക്കും അതു തന്നെയാണ് ചോദിക്കാനുള്ളത് , ആ ബിരിയാണി എങ്ങനെ തൊണ്ടയില്‍ കൂടി ഇറങ്ങി?
(എനിക്കാണേല്‍ വിഷമം വന്നുപോയാല്‍ ഒരു തുള്ളി വെള്ളം പോലും ഇറങ്ങുകില്ല. അതോണ്ടു ചോദിച്ചുപോയതാ . ക്ഷമിക്കണേ)
ക്ലൈമാക്സ് ഫീലിങ്ങാക്കിയല്ലോ മാഷേ...
പ്രണയങ്ങള്‍ക്കു മാത്രം എത്ര തരം ക്ലൈമാക്സാണല്ലേ?
പ്രണയത്തിന് പ്രശ്നമുള്ളിടത്തെന്തിന് വിസയെടുത്തു പോകണം?
:( :( :(
നന്നായിട്ടുണ്ട്
സമാധാനിക്കൂ അനൂപേ..
വരും ഒരുവള്‍..'വരും വരാതിരിക്കുമോ പ്രതീക്ഷ മാത്രമാശ്രയം'
ഈ കഥ വായിച്ച എല്ലാവര്ക്കും നന്ദി
pranayakathakal kollam,
ellathilum thanne ettumanoorappan kadannu varunnathu kondu swabhavikamayum thonnunna oru thalapryavum ellathilla
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ