രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് അവളുടെ ഫോണ്‍ വന്നത്.
“എടാ ഞാന്‍ ഇന്നു ഒരു സ്ഥലത്ത് ഇന്റര്‍വ്യുനു പോയി. അവിടെത്തെ മനേജര്‍ എന്നെ അബുദാബിലെ ഹോട്ടലില്‍ വച്ചു കണ്ടിട്ടുണ്ട് .“
“അപ്പോ ഇതു കിട്ടുമോടാ നിനക്ക് .?”
ഞാന്‍ ചോദിച്ചു.
“വേണ്ടടാ ആയാള്‍ ചീത്തയാ എന്നോട് ചോദിക്കുവാ എന്നെ കാണണ്ടാ രീതീല് കണ്ടാല്‍ നിനക്ക്
നല്ല ജോലി ഞാന്‍ വാങ്ങി തരാമെന്ന്.“
“നീ എന്നിട്ട് എന്താ പറഞ്ഞെ.?”
“ഞാന്‍ വേണ്ടാന്നു പറഞ്ഞു പോന്നു.”
“നിനക്കവന്റെ ചെകിടത്ത് രണ്ട് പൊട്ടിക്കാന്‍ പാടില്ലായിരുന്നോ.?”
“എന്തിന് അതുകൊണ്ടെന്താടാ പ്രയോജനം.അങ്ങനെയുള്ള ജോലി ചെയ്യുമ്പോള്‍ ഇതൊന്നുമല്ല
കേള്‍ക്കുന്നത്. “
ഞാന്‍ പെട്ടെന്ന് എന്തോ അലോചിച്ചു.
അപ്പോ അവള് ചോദിച്ചു.
“എടാ ഈ ദുബായിലുള്ള ആണ്ക്കുട്ടിക്കള് പെണ്ണൂങ്ങളുടെ എടുത്ത് പോകുമല്ലേടാ.“
“എനിക്കറിയില്ല ഞാന്‍ പോയിട്ടില്ല.”
“ഇവിടെ എല്ലാവരും ചീത്തയാടാ ആണായാലും പെണ്ണായാലും.”
“നീയെന്താ ഷീനെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.“
“ഒന്നുല്ല്യടാ.“
“നീ ഇതിനു മുമ്പ് ആരേലും ആയിട്ട് അങ്ങനെയെന്തേലും ഉണ്ടായിട്ടുണ്ടോ.?”
“എയ്യ് ഒന്നുമില്ലടാ.”
“നീ ചീത്തക്കുട്ടിയാകരുത്.എന്നെകൊണ്ട് വല്ലോയിടത്തും എന്തേലും ജോലി ശരിയാക്കി തരാന്‍ കഴിയുമോന്ന് ഞാന്‍ നോക്കട്ടേ.?“
“ഇല്ലടാ അങ്ങനെയൊന്നും ഞാന്‍ പോവില്ല.എന്റെ കുടെ ജോലി ചെയ്ത ഒരുപ്പാട് കുട്ടിക്കളെ എനിക്കറിയാ. അങ്ങനെ ഒരോന്നിനു പോയി വീട്ടിലേക്ക് മാസന്തോറും നല്ല തുക പണമായി അയ്ക്കുന്ന കുട്ടിക്കളെ.“
“നിന്നെ ഞാന്‍ സേനഹിക്കുന്നത് എന്റെ പെണ്ണായിട്ടാണ്. നിനക്ക് അങ്ങനെ ചീത്തയായി ജീവിക്കണം എന്നു തോന്നുവെങ്കില്‍ നീ പോയ് ക്കോ.?”
“ഇല്ലടാ.”
“ഒരിക്കലും നമ്മള് തമ്മില്‍ നേരില്‍ കണ്ടിട്ടില്ല.എന്നിട്ടും ഞാന്‍ അറിയാതെ എന്റെ ഹൃദയത്തില്‍ നിനക്കൊരു സ്ഥാനം തന്നു.നീയിപ്പോ എന്റെതാണെന്നൊരു തോന്നല്‍.വെറുതെ പാഴ് വാക്കാവില്ല
എന്നുണ്ടെങ്കില്‍ ഞാന്‍ ഒന്നു ചോദിച്ചോട്ടെ നീനക്ക് എന്നെ ഇഷ്ടമാണോ.? വെറുതെ പറഞ്ഞോളു.
ഇഷ്ടമല്ലെങ്കില്‍ ഞാന്‍ ഇനി ഒരിക്കലും ശല്ല്യം ചെയ്യില്ല.”
“ങും.“
അവള് വെറുതെ മൂളി.
“എങ്കില്‍ ഒരു വാക്ക് .ഐ ലൌ യു. ഒരു പ്രാവശ്യം മാത്രം.“
“എടാ എനിക്കങ്ങനെയൊന്നും പറയാനറിയില്ല.”
“അപ്പോ എന്നോട് ഇഷ്ട്മില്ലാ അല്ലേ.?”“ നീ അരുടെ കൂടെ വേണെലും പൊയക്കോ.?” “എവിടെലും പോയി ജിവിച്ചോ എനിക്കെന്താ.?”
അവള് ഒന്നും മിണ്ടിയില്ല .
“എടാ“ ഞാന്‍ വിളിച്ചു.
“എടാ ഒരു പ്രാവശ്യം ഒരു പ്രാവശ്യം മാത്രം.“
“ഐ।ലൌ.യു.“
അവള് പറഞ്ഞു.
എനിക്ക് വലിയ സന്തോഷമായി.ജിവിതത്തില്‍ അദ്യമായി ഒരു പെണ്ണ് എന്നോട് ഐ.ലൌ.യു എന്നു പറഞ്ഞിരിക്കുന്നു.
ദേവിക്ക് എന്നോട് അത്ര വലിയ ഇഷ്ട്മുണ്ടായിട്ടു പോലും അവള് പോലും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.
“എടാ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നടാ.”
“ഒന്നു പോടാ അവിടുന്ന് .”അവള് കളിയാക്കി.
“എടാ എനിക്ക് നിന്നെ കാണാന്‍ കൊതിയായി.ഞാന്‍ അങ്ങോട് വരട്ടെ?”
“കാണാടാ ഞാന്‍ സമയമാകുമ്പോള്‍ നിന്നോട് പറയാടാ.”
തുടരും
15 അഭിപ്രായങ്ങൾ:
ഹൊ.. ഒന്നങ്ങു രസം പിടിച്ചു വരുമ്പൊഴാ.. (രാജന് പി. ദേവ് സ്റ്റയില്)
പിള്ളേച്ചാ, വെച്ചു താമസിപ്പിക്കാതെ വെക്കന്നിങ്ങ് പോരട്ടെ.
പാമു:അദ്യതേങ്ങാക്ക് നന്ദി,ഈ കഥ വളരെ തീക്ഷണമായ ഒരു പ്രമേയമായിരിക്കും.ജീവിതത്തിന്റെ തീക്ഷണമായ
ഒരു തലം തന്നെയായിരിക്കും ഇത്
"പെട്ടെന്ന് ഫോണ്‍ വച്ചു ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ചിരിച്ചു കൊണ്ട് ഒരാള്‍"
ഇതിന്റെ ബാക്കി പറഞ്ഞില്ലല്ലോ?
അത് ഒരു സസ്പെന്‍സ് ഉണ്ടാക്കാന്‍ ചിലര്കഥാകൃത്തുകള് ചെയ്യുന്നതു പോലെ
ചെയ്യതു എന്നെയുള്ളു .ഒരു സുഹൃത്ത് അവിടെ പതുങ്ങി നിന്ന് എന്റെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.പിന്നെ ഇത് പച്ചയായ ഒരനുഭവമാണ് വല്ല്യമ്മായി
ഇയ്ഹിവിടെ എനിക്ക് ഉണ്ടായ പച്ചയായ ഒരു അനുഭവമാണ്
അനുഭവമോ കഥയോ ആയിക്കോട്ടെ,സസ്പെന്സിനു വേണ്ടി അനാവശ്യസംഭവങ്ങള് കുത്തിതിരുകിയാല്‍ പോസ്റ്റിന്റെ നിലവാരത്തെ അതു ബാധിച്ചേക്കും.
:)
വല്യമ്മായിയുടെ അഭിപ്രായം ശരിയാണല്ലോ അനൂപെ,
അതെന്താ അങ്ങനെ??
കാനനച്ചോലയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ..
പാടില്ലപാടില്ല നമ്മെനമ്മള്‍ പാടെ മറന്നൊന്നും ചെയ്തുകൂടാ...
ഒന്നാവനത്തിലെ കാഴ്ചകാണാന്‍ എന്നെയും കൂടങ്ങുകൊന്ടുപോകൂ...
നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാം ഇന്നുവേണ്ടിന്നുവേണ്ടോ മനാളെ...
ഉള്ളതു പറയാതെ വയ്യ..
മെഗാസീരിയല്‍ പോലെ ബോറടിച്ചു തുടങ്ങി...
കരിങ്കല്ല്.
“എടാ ഈ ദുബായിലുള്ള ആണ്ക്കുട്ടിക്കള് പെണ്ണൂങ്ങളുടെ എടുത്ത് പോകുമല്ലേടാ.“
വിവാദമുണ്ടാക്കട്ടേ? പോസ്റ്റു നാലുപേരറിയാന്‍ നല്ലതാ. ചുമ്മാ നാലഞ്ചു കമന്റും കിട്ടിയിരുന്നിട്ടെന്താവാനാ?
'നേഴ്സ്യാവൃത്തികൊണ്ട് സന്തോഷപങ്കില'മായ ജീവിതം നയിക്കുന്നവരെക്കുറിച്ചെഴുതിയതിന് വെര്ളീടെ പോസ്റ്റിലൊക്കെ എന്താ ജനത്തെരക്ക്? കരണ്ടടിച്ചു വീണ കാക്കേടെ ചുറ്റും സ്കൂള്‍ കുട്ട്യോള് കൂടി നിക്കണ കൂട്ട്. ദുബായിലെ ആണ്മണി,പെണ്മണികളെ ആക്ഷേപിച്ചു എന്ന് ഒരു തലയ്ക്കു നിന്നങ്ങു തുടങ്ങിയാല്‍ മതി പിന്നെ വെച്ചടി കയറ്റമല്ലേ.
നീ വെടക്കാകല്ലേ... എന്ന് മാത്രമേ എനിക്കും പറയാനുള്ളൂ..
then.. agreed with വല്യമ്മായി
'ക' എല്ലാം 'ക്ക' ആക്കുന്ന അനൂപേ,
(പ്രണയക്കാലം = പ്രണയ കാലം ; കൂട്ടുക്കാരന് = കൂട്ടുകാരന് :-))))))))
കുറച്ചു കൂടി നീളത്തില്‍ എഴുതൂ. വെറുതെ മുറിച്ചു കളയാതെ.
കാവലാന്റെ കമന്റ് ഇഷ്ടപ്പെട്ടു. പക്ഷെ അനൂപ് ഇപ്പഴെ പ്രശസ്ത ബ്ലോഗര്‍ തന്നെ ആണേ :-)
എത്ര എപിഡോസാ അനൂപേ ഐഡിയ?
എഴുതി എഴുതി പ്രണയകാലം ബോറുകാലം ആക്കല്ലേ "ടാ"
വല്ലഭന് പറഞ്ഞത് ഞാനും പറയണമെന്ന് കരുതിയതാ...
പ്രണയം+കാലം=പ്രണയകാലം.
അല്ലാതെ പ്രണയക്കാലമല്ല. (ദ്വിത്വസന്ധിയല്ലെന്ന്)
പിന്നെ എന്ത് സന്ധിയാണെന്ന് ചോദിക്കല്ലേ? മറന്നുപോയി...
കഥ തുടരട്ടെ...
എല്ലാവര്ക്കും നന്ദി തുടര്‍ന്നു വായിക്കുക
അനൂപ് ,നന്ദി പറയാന്‍ വരട്ടെ ..എനിക്കില്ലേ ഈ സാധനം .നിരന് പറഞ്ഞതെല്ലാം വായിച്ചു .നിരന് അതൊരു പോസ്റ്റ് ആക്കി ഇടാന്‍ പറ
തുടരുക ...ആശംസകള്‍
അനൂപേ... അങ്ങനെ അവസാനം അവള്
‘ഐ ഡബ്ള്യൂ ഡബ്ള്യൂന്ന്‘ പറഞ്ഞു. :)
ഇത് അനുഭവകഥയാണെന്ന് കേട്ടപ്പോള്‍ എനിക്കാവേശം കൂടി കേട്ടോ ?
ഓ:ടോ: കുറ്റിയാടിക്കാരന് സന്ധിവേദനയാണ് പോലും. കാപ്പിലാന് എന്തരോ പറഞ്ഞല്ലോ ? :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ