2008, മേയ് 12, തിങ്കളാഴ്‌ച

ദുബായിയില്‍ ഒരു പ്രണയക്കാലത്ത്-5

ചോറുണ്ടിട്ട് 2മണിക്കൂര്‍ റെസ്റ്റുണ്ട്.ആ ടൈമില്‍ വെറുതെ പത്രം വായിച്ചിരുന്നപ്പോ അവളെ ഒന്നു
വിളിക്കണമെന്നു തോന്നി.ആലോചന ഒരുപ്പാട് നീണ്ടില്ല. പെട്ടെന്ന് തന്നെ നമ്പര്‍ ഡയല്‍ ചെയ്തു
അങ്ങെ തലക്കല്‍ മുറ്റത്തെ മുല്ലെ ചൊല്ലു കാലത്തെ നിന്നെ കാണാന്‍
മനസില്‍ ആ പാട്ടു കേട്ടിട്ട് വലിയ ഒരു താളം നിറയുന്നു.
“ഹലോ എന്താടാ.?”
“ഞാന്‍ വെറുതെ ചൊറൊക്കെ ഉണ്ട് ഇരുന്നപ്പോ നിന്നെ ഓര്‍ത്തു.”
“ഇന്ന് എന്താ നീ കഴിച്ചെ?”
“നല്ല കപ്പേ മീന്‍ക്കറിം ഉണ്ടായിരുന്നേടാ ഇന്ന്“
“നീയെന്നെ കൊതിപ്പിക്കല്ലെ.”
“എന്തിനാടാ കൊതിപ്പിക്കുന്നെ.”
“ഞാന്‍ വരും അങ്ങോട്.”
“വാ‍ടാ“
“വരട്ടെ.?”
“അതിനു നിനക്ക് എന്റെ റൂമറിയില്ലല്ലോ.?”
“അതൊക്കെ നീ പറഞ്ഞ് തന്നാല്‍ മതി.”
“സമയമാകുമ്പോള്‍ നിന്നെ ഞാന്‍ വിളിക്കാം“
“ഇപ്പോ അവിടെ ആരാം ഉള്ളെ.?”
“ഇപ്പോ ഞാന്‍ തന്നെയുള്ളുടാ.“
“അപ്പോ പഞ്ചാരയടിക്കാന്‍ പറ്റിയ നേരം തന്നെ“
(താഴെ പാതി മയക്കത്തില്‍ എന്റെ സംസാരം കേട്ട് ഒരു പട്ടാണി ഡ്രൈവര്‍ ഉറങ്ങുന്നു.അവനാണെല്‍ കുറച്ചൊക്കെ മലയാളം വശമാണ്)
“നീയെന്തെടുക്കുവാടാ.?”
“ചുമ്മാ ബെഡില്‍ ഒരൊന്നാലോചിച്ച് കിടക്കുവാടാ“
“അങ്ങനെ കണ്ടതൊന്നും അലോചിച്ചു കൂട്ടണ്ടാ.”
“എടാ എന്നെയിപ്പോ അബുദാബിന്ന് ഒരാള് സ്ഥിരം വിളിക്കാറുണ്ട്.“
“ആരാടി?”
“നിന്നെ പോലെ പരിചയപ്പെട്ടതാണ്.”
“എന്നെ നേരില്‍ കാണണമെന്ന് പറഞ്ഞ് എപ്പഴും വിളിക്കും“
(പെട്ടെന്ന് ഒരു വില്ലന്റെ രുപത്തില്‍ അവന്‍ ഒരു ചിത്രം മനസില്‍ തെളിഞ്ഞു)
“എന്നിട്ട് നീയെന്താ പറഞ്ഞെ?”
“ഞാനൊന്നും പറഞ്ഞില്ല”
“മോള്‍ക്ക് എന്നെയാണോ അയ്യാളെയാണോ കൂടുതല്‍ ഇഷ്ടം.?”
“നിന്നെയാടാ അത് ഒരു പ്രേമമൊന്നുമല്ലാട്ടോ നീയെന്നെ ഒരു ജോലി കിട്ടാന്‍ ഒരുപ്പാട് സഹായിക്കുന്നുണ്ട്. ഞാന്‍ രക്ഷപെടാന്‍ പ്രാഥിക്കുന്നുണ്ട്.അതോണ്ടാ“
“അവന്‍ ചുമ്മാ പഞ്ചാരയാ‍ടാ.”?
“അപ്പോ നീയെന്നെ പ്രേമിക്കുന്നൊന്നുമില്ല .ഞാന്‍ ജോലി വാങ്ങി തരാനുള്ള ഇഷടം. കൊള്ളാ.
പിന്നെയെന്തിനാ ഇന്നലെ എന്നോട് ഐ.ലൌയു.എന്നു പറഞ്ഞത്.“
“അത് നീയെന്നെ നിര്‍ബന്ധിച്ച് പറയിപ്പിച്ചതല്ലെ.”
“ശരിയാ ഞാന്‍ അഗ്രഹിക്കുന്നുണ്ട് നിന്നെ പോലൊരു കുട്ടിടെ സേനഹം.ഞാന്‍ ഇതിനു മുമ്പ് ഒരു
പെണ്‍ക്കുട്ടിയെ സ്നേഹിച്ചിരുന്നു. എന്റെ ജീവനെക്കാളേറെ.അവളെ എനിക്ക് അത്രക്ക് ഇഷ്ടമായിരുന്നെടാ.?”
“എന്നിട്ട് അവളെന്തെടാ.?“
“അവളുടെ കല്ല്യാണം കഴിഞ്ഞു.”
“നീയെന്തിനാ പിന്നെ അവളെ സേനഹിച്ചെ.?“
“കല്ല്യാണം കഴിക്കണം എന്നാഗ്രഹിച്ചു കൊണ്ട് തന്നെയാണ് ഞാനവളെ സേനഹിച്ചെ.ഒരു രണ്ട് വര്‍ഷം എനിക്ക് വേണ്ടി കാത്തിരിക്കാന്‍ പറഞ്ഞു“.“ഞാന്‍ അവളെ കെട്ടിയേനെടാ എനിക്ക് അത്രക്ക്
ഇഷ്ടമായിരുന്നു അവളെ.” പക്ഷെ അവള്‍ പറഞ്ഞു .( ആ കഥകള്‍ ഞാനവളോട് പറഞ്ഞു)
“അവള്‍ ഒരിക്കലും നിന്നെ സേനഹിച്ചിട്ടില്ല”
അവള്‍ പറഞ്ഞു.
“എടാ അങ്ങനെ പറയരുത് എനിക്ക് ഇന്നുമവളെ മറക്കാന്‍ പറ്റണില്ല”.
“എങ്കില്‍ നീ പോയി വിളിച്ചിറക്കി കൊണ്ടു വാടാ.?”
“വേണ്ടാ അവളെവിടെയായാലും സന്തോഷത്തോടെ കഴിഞ്ഞാല്‍ മതിയെനിക്ക്.”
“നീ കൊള്ളാ”
“എന്നിട്ടും നീ പോലും എന്നെ മനസിലാക്കണില്ലല്ലോ ഷിനാ.?”
“നിനക്കെന്താ അനൂപെ.?”
എനിക്ക് വേണം നിന്റെ സേനഹം .അല്ലേല്‍ ഈ ശൂന്യത എന്നെ ഭ്രാന്ത് പിടിപ്പിക്കും
ഞാന്‍ നിന്നെ സേനഹിച്ചാല്‍ നിന്റെ ഭ്രാന്ത് മാറുമോടാ.?
“എനിക്കറിയില്ല. “പക്ഷെ എനിക്ക് ഇപ്പോ സേനഹം വേണം“
“എടാ ഒരുപ്പാട് സേനഹിച്ചു കഴിയുമ്പോള്‍ ചിലപ്പോ പിരിയാന്‍ കഴിയാതെ വന്നാലോ।?
അവള്‍ ചോദിച്ചു.
“എടാ ഈ സിനിമയിലൊക്കെ ചില കഥാപാത്രങ്ങളെ കണ്ടിട്ടില്ലെ ദീലിപേട്ടന്‍ സിനിമേല് കാവ്യയെ പ്രേമിക്കുന്നു।വീട്ടില്‍ ചെന്നാല്‍ മഞ്ചുവിനെ പ്രേമിക്കുന്നു അതു പോലെ.
“എടാ അതു സിനിമയാണ്”
“എടാ ഞാന്‍ പറയട്ടെ നമ്മളൊക്കെ എങ്ങു നിന്നോ ഈ നഗരത്തില്‍ എത്തിയവരാണ്.ഇവിടെ നമ്മുക്കൊക്കെ ഒന്നു മനസു തുറന്ന് സംസാരിക്കാന്‍ ഒരു കൂട്ടുകാരില്ല. നിനക്കും ഉണ്ടാകില്ലെ ഒരുപ്പാട്
വേദനക്കള്.എടാ എനിക്കും ഉണ്ട് ഒരുപ്പാട് പ്രശനങ്ങള് .ഇന്ന് അതൊക്കെ പറയാന്‍ എനിക്ക് ഒരാള്
വേണം”
“അതിനു എന്തിനാടാ നമ്മള് പ്രേമിക്കണത്?”
“എടാ പ്രേമിച്ചാലേ നമ്മുക്കിടയില്‍ ഒരു പ്രശനമുണ്ടായാല്‍ അതിനെക്കുറിച്ച് കുടുതലായി സംസാരിക്കാനുള്ള സ്വാതന്ത്യം ഉണ്ടാകു.”
“അതു വേണ്ടാ എനിക്ക് അതിനു കഴിയില്ല അല്ലാണ്ട് തന്നെ ഒരുപ്പാട് പ്രശനങ്ങളുണ്ട്.ഇനി ഒരു പ്രേമവും കുടിയാല്‍ വല്ലോ പിരിയേണ്ടി വന്നാല്‍ അത് എനിക്ക് താങ്ങാന്‍ കഴിയില്ല
“എങ്കില്‍ നമ്മുക്ക് പിരിയണ്ടാ?”
“എടാ അങ്ങനെയാല്‍ എനിക്കൊ നിനക്കൊ കല്ല്യാണം കഴിക്കാന്‍ സാധിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.?”
“എടാ ഒരുപ്പാട് എതിര്‍പ്പുകള്‍ ഉണ്ടാകും അതെല്ലാം തരണം ചെയ്താലെ പ്രേമം പൂവണിയു”
“അതൊക്കെ പിന്നെ നമ്മുക്ക് സംസാരിക്കടാ.?
“എങ്കില്‍ ഞാനോരു കാര്യം പറയട്ടേ നമ്മുക്ക് രണ്ടു പേര്‍ക്കു പ്രേമിക്കാന്‍ രണ്ടു പേരിട്ടാലൊ?”
“ഞാന്‍ നിന്നെ ഗൌരിന്നു വിളിക്കാം നീയെനിക്കും ഒരു പേരിട്
.”ഞാന്‍ അലോചിച്ച് പറയാടാ.’

16 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

28 കെട്ടലും പേരിടലുമൊക്കെ കഴിഞ്ഞ് ഈ പ്രേമം ഒന്ന് പൂത്തുലയുമ്പോഴേക്കും എന്നെ തെക്കേപ്പറമ്പിലേക്ക് എടുക്കാനാകുമോന്നാ എന്റെ പേടി.
ഞാന്‍ ഓടി. :) :)

വിന്‍സ് പറഞ്ഞു...

എടാ,,, എന്തടാ, എന്തടീ, നീ എന്തെടുക്കുവാടാ, ഞാന്‍ ഇന്നതെടുക്കുകയാടാ.... കോപ്പു..... അണ്ണാ ഒന്നും തോന്നരുതു. എനിക്കു പണ്ടേ ആണും പെണ്ണും ഏടാ എടീ പറയുന്നതു കേട്ടാലേ ചൊറിഞ്ഞു വരും. നിറം സിനിമയുടെ കുറച്ചു കണ്ടപ്പോളേ ഫുള്‍ വെറുപ്പായി..മൊത്തം വായിക്കാത്തതില്‍ അണ്ണന്‍ ക്ഷമിക്കുക.

Unknown പറഞ്ഞു...

ഈ പ്രണയകഥയുടെ അവസാനം ഈ വെള്ളിയാഴ്ച്ചയാണ്.അതു വരെ എല്ലാവരും ക്ഷമിച്ചെ പറ്റു.വീണ്ടും ഒരു കൂടി കാഴ്ച്ച ഉണ്ടാകാന്‍
സാധ്യ്യതയുണ്ട്.നീരു അതു വരെ ക്ഷമിക്ക് ഒന്നുമില്ലെലും നമ്മള്‍ക്ക് മധു മോഹന്റെ സീരിയലു
കണ്ട് വളര്‍ന്നവരല്ലെ സഹന ശക്തി നേടു
വിന്‍സെ:ഇത് അനുഭവമാണ് വിന്‍സെ അവള്‍ പറഞ്ഞത് അതെ പടി എഴൂതുന്നു

നന്ദു പറഞ്ഞു...

ദേ..അനൂപെ സംഗതിയൊക്കെ ശരി കണ്ടിന്യുറ്റി ശ്രദ്ധിച്ചില്ലെങ്കിൽ ശരിയാവില്ല കേട്ടൊ? 3 ന്റെ അവസാ‍നം പറാഞ്ഞത് 4 തുടങ്ങിയപ്പോ മറന്നു.. പോട്ടെന്നു വച്ച് ക്ഷമിച്ചു.. ഇപ്പോ ദാ 4 ന്റ്റെ ഒടുവിൽ പറഞ്ഞത് 5 ൽ മറന്നു.. അടി...അടി...ങാ...!

വല്യമ്മായി പറഞ്ഞു...

:)

ശ്രീലാല്‍ പറഞ്ഞു...

പോസ്റ്റിനു മുന്‍പേ നിരന്റെ കമന്റാണ് കണ്ണില്‍ തടഞ്ഞത്. പൊട്ടിച്ചിരിച്ചു പോയി. നിരാ, ഒരു ചിയേഴ്സ് :)

അനൂപേ, പോസ്റ്റ് വായന വഴിയേ..

Kaithamullu പറഞ്ഞു...

ഭയങ്കര സസ്പെന്‍സാണല്ലോ അനൂപെ?
(എഡിറ്ററെ ആവശ്യമുണ്ടെങ്കി ഒരു പരസ്യം കൊട്, എനിക്കപേക്ഷിക്കാനാ)

Unknown പറഞ്ഞു...

നന്ദുമാഷെ:ഈയാഴ്ച്ച അവസാനം വെള്ളിയാഴ്ച്ച
അവളെ ഞാന്‍ കണ്ടുമുട്ടും അതു വരെ ഈ കഥ തുടരും
ഒരു ദിവസം എഴുതിയില്ലെല്‍ അത് നിന്ന് നിങ്ങളെല്ലാം വിട്ട് പോകും.
വല്ല്യാമായി:ഈ കഥ തീരുന്നതു വരെ വായിക്കണം ഇടക്ക് ബോറടിച്ചു വിട്ട് പോയെക്കരുത്
ശ്രിലാലേ:മുഴുവനായി നോക്കണം കാരണം ഇനി വരാനിരിക്കുന്ന രംഗങ്ങള്‍ തിവ്രമാണ്
കൈതമുള്ള് മാഷെ:മിക്കവാറും വേണ്ടി വരും
ഇതു ഈ ആഴ്ച്ച അവസാനമെ തീരു എന്നും ഒരു പോസ്റ്റ് ഉണ്ടാകും

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഞാന്‍ നിന്നെ ഗൌരിന്നു വിളിക്കാം നീയെനിക്കും ഒരു പേരിട്

ഇങ്ങനെ പോയാല്‍ ഞാന്‍ നിനക്കു കാലമാടാ കാര്‍ക്കോടകാ ന്നൊക്കെ പേരിടും..ഹോ ഈ അനൂപിന്റെ കല്യാണം കൂടീട്ട് അങ്ങു അങ്ങേ ലോകത്തെക്കു പോയാലും വേണ്ടില്ല ( വെറുതേ ആണ് കേട്ടൊ 110 വയസ്സു വരെ ജീവിക്ക്ക്കണം എന്നാ മോഹം !! ) ഒരു സദ്യ ഉണ്ണല്‍ അടുത്തെങ്ങും കിട്ടുന്ന ലക്ഷണം ഇല്ല.....

ശ്രീവല്ലഭന്‍. പറഞ്ഞു...

'ക' എല്ലാം 'ക്ക' ആക്കുന്ന അനൂപേ,
(പ്രണയക്കാലം = പ്രണയകാലം ; കൂട്ടുക്കാരന്‍ = കൂട്ടുകാരന്‍ :-))))))))

ഇപ്പോള്‍ നടക്കുന്ന സംഭവ കഥ ആണോ? എന്റെ ദൈവമേ. ലൈവ് കമന്റ്ററി, ലൈവ് ന്യൂസ് എന്നൊക്കെ കേട്ടിട്ടുണ്ട്. ലൈവ് ലവ് സ്റ്റോറി അതേപടി എഴുതുക എന്നൊക്കെ വച്ചാല്‍? ഞാന്‍ വായന നിര്‍ത്തി. ബി.പി കൂട്ടാന്‍ വയ്യ. ശ്ശെ. ഞാന്‍ വിചാരിച്ചു ഭാവന ആണെന്ന്. എന്തായാലും ഭാവുകങ്ങള്‍! :-)

കാപ്പിലാന്‍ പറഞ്ഞു...

കാ‍ന്താരി പറഞ്ഞത് കേട്ടല്ലോ ..കല്യാണത്തിന് വിളിക്കാന്‍ മറക്കല്ലേ അനൂപേ ....
വെള്ളിയാഴ്ച വരെയൊന്നും കാക്കാന്‍ പറ്റില്ല .ആളെ ബേജാര്‍ അടിപ്പിക്കല്ലേ

ഹരീഷ് തൊടുപുഴ പറഞ്ഞു...

പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ടങ്ങൊരുനാളും പൂക്കാമാം കൊമ്പില്‍........
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു പൂംകുയിലൊന്ന് പാടി പറഞ്ഞു.. പൂംകുയിലൊന്നു പാടി പറഞ്ഞു......
നിനയാത്തനേരത്തെന്‍ പടിവാതിലില്‍ ഒരു പദവിന്യാസം കേട്ട പോലെ.......
വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം ഒരുമാത്രകൊണ്ടുവന്നല്ലോ... ഒരുമാത്രകൊണ്ടുവന്നല്ലോ.......
കൊതിയോടെ ഓടിപ്പോയി പടിവാതിലില്‍ ചെന്നു മിഴിരണ്ടും നീട്ടുന്നനേരം.......
നിറയെതളിര്‍ക്കുന്നു പൂക്കുന്നുകായ്ക്കുന്നു കനവിന്റെ തേന്മാവിന്‍ കൊമ്പ്... എന്റെ കരളിലെ തേന്മാവിന്‍ കൊമ്പ്.........

കാനനവാസന്‍ പറഞ്ഞു...

മാഷെ.. ഈ വെള്ളിയാഴ്ച ക്ലൈമാക്സ് ഉണ്ടാരിക്കുമല്ലൊ?ഉറപ്പല്ലെ? വെറുതെ പറ്റിക്കരുത്. :)

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

അനൂപ് “ക്ക“ ഒഴിവാക്കി അല്ലേ?
ഈ വെള്ളിയാഴ്ച്ച ക്ലൈമാക്സ് ഉണ്ടാവുമല്ലോ. അല്ലേ?

Unknown പറഞ്ഞു...

കാന്താരിക്കുട്ടി:നാട്ടുക്കാരിയായ ചേച്ചി കൊള്ളാം
നല്ല കമന്റ് .എതായാലും ഉടനെ ഉണ്ടാകും

വല്ലഭന്‍ മാഷെ:സംഭവം തന്നെ പച്ചയായ സംഭവം

കാപ്പു:ഒന്നു ക്ഷമിക്ക് എന്തെലും ഒന്നു സംഭവിക്കും

ഹരീഷേ:വന്നല്ലോ വനമാല
കാനനാ വാസാ:തീര്‍ച്ചയായും പ്രതീക്ഷിക്കാം
കുറ്റ്യാടി:ഉണ്ടാകും തീര്‍ച്ചാ

annamma പറഞ്ഞു...

അല്ലേല്‍ ഈ ശൂന്യത എന്നെ ഭ്രാന്ത് പിടിപ്പിക്കും
ippol illa alle ?????