2008, മേയ് 14, ബുധനാഴ്‌ച

ദുബായില്‍ ഒരു പ്രണയകാലത്ത്-6

അവള്‍ എനിക്ക് ഒരിക്കല്‍ കൂടി ഫാക്സ് അയ്ച്ചു.അവള്‍ക്ക് എങ്ങെനേലും ഒരു ജോലി വാങ്ങി

കൊടുക്കുക എന്നത് ഞാന്‍ ഒരു കര്‍ത്തവ്യമായി എടുത്തു.എങ്ങു നിന്നോ വന്ന എനിക്ക് ഈ ദുബായി

നഗരത്തില്‍ ഒരുപ്പാട് സേനഹം വാരി തന്ന ഒരു പെണ്‍ക്കുട്ടി .അവള്‍ ആരാണെന്നോ എന്താണെന്നോ അവളുടെ ജാതിയോ മതമോ വീട്ടിലെ ചുറ്റുപ്പാടുക്കളൊ ഒന്നും ഞാന്‍ ചോദിച്ചിട്ടില്ല.

എനിക്ക് അവളോട് തോന്നിയ ഇഷടം ഒരര്‍ഥത്തില്‍ ദേവിയെ മറക്കാനുള്ള മനശക്തി കിട്ടാന്‍

വേണ്ടിയായിരുന്നു.അല്ലേല്‍ ഒരു പക്ഷെ ഞാന്‍ മദ്യത്തിനോ മറ്റോ പൂര്‍ണമായും അടിമപെട്ടേനെ.

വെറുതെ ഓഫീസിലേക്ക് വന്ന ഫാക്സില്‍ നാമ്പിട്ട ആ സൌഹൃത്തിന് പിന്നിട് ഒരിക്കലും മറക്കാന്‍

കഴിയാത്ത എന്തോ ഒന്നു ഉണ്ടെന്ന് എനിക്ക് തോന്നി.

ഞാന്‍ അവള്‍ അയ്ച്ച .സി.വി.ദുബായില്‍ എനിക്ക് അറിയാവുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളിലേക്കും ഫാക്സ് ചെയ്തു.

അവള്‍ എന്നെ വിളിക്കുമ്പോഴൊക്കെ ഞാന്‍ തിരക്കി.

“ഞാന്‍ കുറെ ഫാക്സ് ചെയ്തിട്ടുണ്ട്.നിന്നെ ആരേലും വിളിച്ചോ?“

“ഇല്ലടാ ആരും വിളിച്ചില്ല.”

“പേടിക്കണ്ട എവിടെനിന്നേലും ആരേലും വിളിക്കാതെയിരിക്കില്ല.ഞാന്‍ പ്രാഥിക്കാം.നാട്ടില്‍ അമ്മയോട് പറഞ്ഞ് നിനക്ക് വേണ്ടി ഞാന്‍ ഒരു അര്‍ച്ചന നടത്തുന്നുണ്ട്.”

“എടാ എനിക്ക് അകെപ്പാടെ ടെന്‍ഷനാടാ.”

“നീ ടെന്‍ഷനടിക്കാതെയിരിക്ക് ഒക്കെ നേരെയാകും. പിന്നെ എനിക്ക് നിന്നെ ഒന്നു നേരില്‍ കാണണം.”

“ഒരു ദിവസം ഞാന്‍ വരാടാ.”

“എന്ന്“.?

“വരാന്ന്.”

“പിന്നെ നിന്റെ കസിനൊക്കെ എന്തു പറയുന്നു.?”

“അവരെന്നെ വീട്ടില്‍ നിന്ന് പുറത്താക്കുന്ന ലക്ഷണമാണ്.ഒരു ജോലിയും ചെയ്യാതെ വെറുതെ എത്ര ദിവസം ഭക്ഷണം തരുടാ.”

“ഒക്കെ നേരെയാകും.”

“എന്നോട് അവര് ഹോസ്റ്റ്ലില്‍ നിലക്കാമോന്ന് ചോദിച്ചു“(കരയുന്നു)

“എടാ കരയാതെ എന്നിട്ട് നീയെന്തു പറഞ്ഞു.”

“ഞാന്‍ എന്തു പറയാനാ. ഇപ്പോ അവര് പറയുന്നത് അനുസരിക്കുക അത്ര തന്നെ.”

“ഞാന്‍ ഇപ്പോ എന്താ പറയുക നിന്നോട്.“

“എടാ ഞാന്‍ വയ്ക്കുവാ അരോ വരുന്നുണ്ട്.”

“എങ്കില്‍ ശരിടാ.”

പിന്നെ രണ്ട് ദിവസം കഴിഞ്ഞ് അവള്‍ വിളിച്ചപ്പോ

അവള്‍ ദുബായിലെ ഒരു വനിത ഹോസറ്റലില്‍ ആണെന്നു പറഞ്ഞു.

അവര്‍ അബുദാബിയില്‍ നിന്ന് അവളെ കൊണ്ട് പോയി വിട്ടേച്ച് പോയിട്ട് പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല എന്നു പറഞ്ഞു.

പാവം കുട്ടി.

ഈ കഥയുടെ ക്ലൈമാക്സ്-വെള്ളീയാഴ്ച്ച പത്തുമണിക്ക് ബര്‍ദുബായി ക്യാരി ഫോറില്‍ വച്ചായിരിക്കും

12 അഭിപ്രായങ്ങൾ:

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

ക്ലൈമാക്സിനെ പറ്റി അവസാനം പറഞ്ഞത് റിയാലിറ്റി ഷോയുടെ പരസ്യം പോലെയാണാല്ലോ അനൂപേ...

ലൈവാണോ?

എന്തു ചെയ്യാനാ, എനിക്ക് വെള്ളിയാഴ്ച്ച ഡ്യൂട്ടിയുണ്ട്. അല്ലെങ്കില്‍ കാഫോറില്‍ കൃത്യം പത്തുമണിക്ക് ഞാന്‍ ഹാജരായേനേ...

നവരുചിയന്‍ പറഞ്ഞു...

ഇത്രേം കാലം ഞാന്‍ ഇതു എന്ന് തിരും തിരും എന്നോര്‍ത്ത് കാത്തിരുന്നു . നാളേം കൂടെ നോക്കും ..ഇല്ലങ്കില്‍ ഞാന്‍ അവിടെ വന്നു കുത്തി കൊല്ലും ......... ബാക്കി ഉള്ളവനെ വെറുതെ ടെന്‍ഷന്‍ അടിപ്പിക്കാന്‍ ആയിട്ട്‌ ...

വല്യമ്മായി പറഞ്ഞു...

:)

പ്രവീണ്‍ ചമ്പക്കര പറഞ്ഞു...

വെള്ളിയാഴ്ച 10 മണീക്ക് ക്യാരി ഫോറില്‍ കാണാം എന്നാണോ അവള്‍ പറഞ്ഞിരീക്കുന്നത്.??

കാവലാന്‍ പറഞ്ഞു...

മ്വാനേ.....അനൂപേ കുട്ടാ.....ചക്കരേ
കീശേല് കാശും വച്ച് ബര്‍ദുബായിക്യാരിഫോറില്‍ അവളേം കാത്തു നീ ചെന്നാല് പണി വേറെ കിട്ട്വോ മച്ചൂ?

സ്ഥലം ദുഫായി ആയോണ്ട് ചോയ്ചതാണേ...

അല്ലെങ്കിലും ഞാനിങ്ങന്യാ അത്യാവശ്യല്യാത്തോടത്തൊന്നു ചൂഴ്ന്നു നോക്കും.അടുത്ത അപ്പി സോഡ എഴുതാന്‍
ആശം സ ക ള്‍......

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഇനി ഒരു ദിവസം കൂടെ കാക്കണം അല്ലെ...ഹോ എന്താവുമോ അതിന്റെ ക്ലൈമാക്സ്..ഒരു ആകാംക്ഷ >..

നിരക്ഷരൻ പറഞ്ഞു...

വെള്ളിയാഴ്ച്ച രണ്ടിലൊന്നറിയും.
ക്യാരീ ഫോറ്കാര്
ക്യാറി നെരങ്ങാതെ നോക്കിക്കോണേ ?!
:) :)

Unknown പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി.കാത്തിരിക്കുക

~nu~ പറഞ്ഞു...

ഒരു മാതിരി മറ്റേ ‘സുബാവം’ കാണിക്കല്ലേ! ഞാൻ അന്നേരം ആ ഭാഗത്തൊക്കെയുണ്ടാവും! ഒളിച്ചോടാനാണ് ഭാവമെങ്കിൽ ഒരു ആയിരം ദിർഹംസ് ദക്ഷിണ വെച്ചിട്ട് പൊയ്ക്കോ!

ഹരീഷ് തൊടുപുഴ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OAB/ഒഎബി പറഞ്ഞു...

ആ പറഞ്ഞ മാക്സ് കാണാന്‍ അവിടം വരെ വരണൊ അതൊ ഇവിടെ ഇരുന്നാ പോരെ.
ആ മറ്റെ ഫോണില്ലെ, അതെടുക്കാന്‍ മറക്കരുതെ.
ഇതില്‍ പോസ്റ്റിയാല്‍ ഞങ്ങള്ക്കും കാണാലൊ അവളെ.