2008, മേയ് 1, വ്യാഴാഴ്‌ച

ദുബായിയില്‍ ഒരു പ്രണയക്കാലത്ത്-2






അന്നൊരു ശനിയാഴ്ച്ചയായിരുന്നു।ഏകദേശം മൂന്നുമണി കഴിഞ്ഞിട്ടുണ്ടാകും.


।ഉച്ചക്കുള്ള റെസ്റ്റ് സ്വല്പം നീണ്ട ആലസ്യത്തില്‍ നിന്നും കണ്ണുതിരുമി എഴുനേറ്റു വരുമ്പോള്‍ മൊബൈലില്‍ രണ്ട് മിസഡ് കോള്‍ വന്നിരിക്കുന്നത് കണ്ടു।ഒരു പരിചയവുമില്ലാത്ത നമ്പറാണ്।


ആരാണെന്ന് എത്ര തല പുകഞ്ഞാലോചിച്ചിട്ടും പിടുത്തം കിട്ടിയില്ല।


ഏതായാലും ഒന്നു വിളിച്ചു നോക്കാം।


ഞാന്‍ പെട്ടെന്നു ലാന്‍ഡ് ഫോണില്‍ നിന്നും ആ നമ്പറിലേക്ക് വിളിച്ചു।


“ഹലോ“


“എടാ ഞാനാ വിളിച്ചത്“


പെട്ടെന്നു മുഖത്ത് പൂത്തിരി കത്തിയതുപോലൊരു പ്രകാശം


“നീയെവിടെ നിന്നാ॥?”


“എടാ ഞാന്‍ കിഷിനു പോകുവാ. വിസിറ്റു തീര്‍ന്നു।“


“നീയെന്താ പിന്നെ വിളിക്കാതെയിരുന്നത്।?” “ഈ നമ്പറെതാ.?” ഞാന്‍ ചോദിച്ചു,


“നീ വിളിക്കുമ്പോഴൊക്കെ ഞാനെന്റെ കസിന്റെ കുടെയാ“।.”ആനാവശ്യമായിട്ടുള്ള കോളുകള്‍ ഒരുപ്പാട്


വരുന്നുണ്ടെന്ന് പറഞ്ഞ് അവരെന്റെ സിം തിരികെ വാങ്ങി।“


“അപ്പോ ഈ നമ്പറ്।?“


“അവരുടെയാ“


പിന്നെ എന്തോ ചോദിക്കാന്‍ വന്നു।


പെട്ടെന്നവളോടെന്തോ പറയണമെന്നാലോചിച്ചിട്ട് വേണ്ടെന്നു വച്ചു।


“ങും എന്താടാ।?”


“ഏയ് ഒന്

“പിന്നെ നിയവിടെ ചെന്നാല്‍ വിളിക്കുമോ।?”


“ങാ വിളിക്കാടാ“


“ങും വിളിക്കണം। വിളിക്കാതെയിരിക്കരുത്“


“വിളിക്കാന്നെ।”


എന്തോ തന്റെ സ്വരം കേള്‍ക്കാതെയിരിക്കാന്‍ ഇപ്പോ കഴിയാത്തതു പോലെ।


അതെടാ എനിക്കും നിന്നോട് സംസാരിക്കുമ്പോള്‍ വല്ലാത്തൊരു അടുപ്പം പോലെ


അവളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ മനസില്‍ ഒരു കുളിര്‍ മഴ പെയ്തതുപോലെ തോന്നി।


പെട്ടെന്നു ഞാന്‍ ചോദിച്ചു।


“നീയെന്താ കല്ല്യാണം കഴിക്കാത്താത്।?”


കുറച്ചു നിമിഷം ഞങ്ങള്‍ക്കിടയില്‍ ഒരു മൌനം തളം കെട്ടി നിന്നു।

ഞാന്‍ തന്നെയാണ് വീണ്ടും സംസാരിച്ചു തുടങ്ങിയ്ത।
“നീയെന്താ ഷീനെ ആലോചിക്കുന്നത്।।?” ‘നിനക്കും വേണ്ടെ ഒരു കുടുംബം.?“
‘കല്ല്യാണമത്ര വല്ല്യ കാര്യമാണെന്നൊന്നും എനിക്കു തോന്നിയിട്ടില്ല।ഇപ്പോ എനിക്കാവശ്യം ഒരു നല്ല
ജോലിയാടാ എങ്ങ്നെലും കുറച്ചു കാശുണ്ടാക്കണം।”
“പൈസാ മണ്ണാങ്കട്ടാ“
എനിക്കു ദേഷ്യം വന്നു।
“നീ നാട്ടില്‍ പോണം। കല്ല്യാണം കഴിക്കണം।നല്ലോരു കുടുംബമായാല്‍ നിന്റെ ഈ പ്രശ്നങ്ങളൊക്കെ തീരും।“
“നിനക്കറിയില്ല എന്നെക്കുറിച്ചൊന്നും।ഒരു കല്ല്യാണം കഴിച്ചാല്‍ തീരുന്നതല്ല എന്റെ പ്രശ്നങ്ങള്‍।”
“അത്ര വലുതായി എന്താ നിന്റെ പ്രശ്നം।നമ്മള്‍ തമ്മില്‍ പരിചയപ്പെട്ടു।ഇപ്പോ എടാ പോടാ വിളിക്കളിലൂടെ വളരെ അടുത്ത കുട്ടുക്കാരായി നമ്മള്‍। ഇനിയും എന്നെ മനസിലാക്കാന്‍ കഴിയണില്ലെല്‍ ഞാനെന്തിനാ നിന്റെ ഫ്രണ്ടായിട്ടിരിക്കുന്നത്।എനിക്ക് നിന്റെ ഫ്രണ്ട്ഷിപ്പ് വേണ്ടാ“
പെട്ടെന്ന് അന്നേരത്തെ ദേഷ്യത്തില്‍ ഞാന്‍ ഫോണ്‍ വച്ചു।
അവള്‍ പെട്ടെന്നു ബെല്ലടിപ്പിച്ചു।
ഞാന്‍ ഫോണ്‍ കട്ടു ചെയ്തു
വീണ്ടും ഒരുപ്രാവശ്യം കുടി ബല്ലടിപ്പിച്ചു
ഞാന്‍ വീണ്ടും കട്ടു ചെയ്തു।
പിന്നെ അവള്‍ വിളിച്ചില്ല
കുറച്ചു കഴിഞ്ഞപ്പോള് എനിക്ക് വലിയ വിഷമം തോന്നി
ഞാന്‍ വീണ്ടും ഡയല്‍ ചെയ്തു।
അവള്‍ റിസിവറെടുത്തു
സോറിടാ
സാരല്ല്യാ
‘നിന്റെ അവസ്ഥ കണ്ടിട്ട് ഞാന്‍ ചൂടായതാ।നിന്നോടുള്ള ഇഷടം കൊണ്ടാണ് ഇതൊക്കെ പറയണെ?”
“ഓക്കെ എനിക്ക് മനസിലാകും.”
“പിന്നെ എന്തിനാ നീ।?“
“എന്നെ ആര്‍ക്കും മനസിലാവില്ലടാ।ആര്‍ക്കും“ ചിലപ്പോ തോന്നും ഈശ്വരന്‍ പോലും എന്റെ കൂടെയില്ലെന്ന്“
അങ്ങനെയൊന്നും ചിന്തിക്കരുത്।ഇപ്പോ ഞാനുണ്ട് നിന്റെ കൂടെ നിന്റെ ഏല്ലാ പ്രശനങ്ങളും തുറന്നു
പറയാനും നിന്നെ അശ്വസിപ്പിക്കാനുമോക്കെ ഞാനുണ്ടാകും।
“എടാ“
അവള്‍ പെട്ടെന്നു വിളിച്ചു
ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ
“നിനക്കെന്നെ ഇഷടമാണോ?’ഞാന്‍ നിന്നെ കല്ല്യാണം കഴിക്കട്ടെ.?”।ദേവി മനസില്‍ നിന്നും പോകാന്‍ വേണ്ടി മറ്റൊരു സേനഹബന്ധത്തിലേക്കു മനസിനെ കൊണ്ടെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്റെ മനസു അന്നേരം ചെയ്ത് എന്നെനിക്കറിയില്ല।പക്ഷെ അന്നേരം ഞാന്‍
അവളോടങ്ങനെ ചോദിച്ചു।
അവള്‍ അന്നേരം ചിരിച്ചു।
പീന്നെയും ഞങ്ങള്‍ക്കിടയില്‍ മൌനം
‘നീയെന്താ ആലോചിക്കുന്നത്।?”
“ഒന്നുല്ല്യ‘
“ഞാന്‍ ചോദിച്ചതിനുത്തരം നീ നല്ല വണ്ണം അലോചിച്ചു പറഞാല്‍ മതി।‘
“അതു വേണ്ടടാ।എനിക്കു ഒരിക്കലും കല്ല്യാണം കഴിക്കാന്‍ കഴിയില്ല“
“അതെന്തെ നിനക്കു കുട്ടിക്കളുണ്ടാവില്ലേ।?”
അതൊന്നുമല്ലടാ।ഞാന്‍ പറയാം പോയിട്ട് വന്നിട്ട് നിന്നോട് അതെക്കുറിച്ചു।
ബാക്കി പറയാന്‍ അവള്‍ വീണ്ടും വന്നു। കാത്തിരിക്കുക






23 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

ഇത് കൊള്ളാലോ അനൂപേ..ആദ്യം മുതല്‍ അവസാനം വരെ വല്ല്യ കാര്യത്തില്‍ വായിച്ചു വന്നിട്ട് അവള്‍ എന്ത് കൊണ്ട് കല്യാണം കഴിക്കാതെ ഇരിക്കുന്നത്‌ .ഈ അച്ചായന്‍ മാരുടെ കുലം നശിച്ചു പോയോ അവളെ ഒരു കരക്കടുപ്പിക്കാന്‍.
ശോ ..എനിക്ക് അടുത്തത് ഉടനെ വായിക്കണം :):)

ശ്രീവല്ലഭന്‍. പറഞ്ഞു...

:-)(:-

Unknown പറഞ്ഞു...

adutha lakkam vare kathirikkan oru akamshayokkeyundu. kollam

ഹരീഷ് തൊടുപുഴ പറഞ്ഞു...

പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം...
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പൊന്‍ വീണ ഊതുന്ന മ്യുദുവിസ്വനം...........
പിന്നെയും പിന്നെയും ആരോ‍ാ‍ാ‍ാ‍ാ‍ാ..... ആരോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.........

പാമരന്‍ പറഞ്ഞു...

ദേ ഇയാളു മനുഷ്യനെ സസ്പന്‍സടിപ്പിച്ചു കൊല്ലാനാണോ ഭാവം?

വിന്‍സ് പറഞ്ഞു...

മച്ചാന്‍ ഏതു പെണ്ണിനോടും കെട്ടട്ടേ എന്നു ചോദിച്ചാ അതു മാത്രം ചോദിക്കരുതെന്ന രീതിയാണല്ലോ. ഇനി ലൈന്‍ മാറ്റി മറ്റൊരു ഡയലോഗിറക്കി നോക്കു :)

ശ്രീ പറഞ്ഞു...

പിന്നേം കാത്തിരിപ്പാണല്ലോ മാഷേ.
:)

ശ്രീനാഥ്‌ | അഹം പറഞ്ഞു...

ഒരു മൊബെയില്‍ കമ്പനിയുടെ പരസ്യം ഓര്‍മ്മ വന്നു...

സ്ത്രീ ശബ്ദത്തില്‍ വിളിച്ചായിരുന്നു അതില്‍ ഒരു മധ്യവയസ്കനേ സുഖിപ്പിച്ചത്‌...

Talk more.. get more..

:)

നിരക്ഷരൻ പറഞ്ഞു...

ഇനീം കാത്തിരിക്കാന്‍ എനിക്ക് വയ്യ.
അവളെ അങ്ങ് കെട്ടിക്കളഞ്ഞേര്. അല്ല പിന്നെ.
:) :)

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

ശ്ശെടാ...

ഈ പെണ്‍കുട്ടിയും കല്യാണത്തിന്റെ കാര്യം പറയുമ്പോള്‍ ബബ്ബബ്ബ അടിക്കുവാണല്ലോ?

തന്റെയൊരു കാര്യം അനൂപേ...

ശരി ശരി, അടുത്തത് പെട്ടെന്ന് പോരട്ടെ...

siva // ശിവ പറഞ്ഞു...

ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു....

Unknown പറഞ്ഞു...

കാപ്പു:അവള്‍ കല്ല്യാണം കഴിക്കില്ല അതാണ് അതിന്റെ സസ്പെന്‍സ് ഞാനത് പൊളിക്കുന്നില്ല
ശ്രിവല്ലഭന്‍:നന്ദി
സാദിഖ്:കഥ തുടരും കാത്തിരിക്കുക
ഹരീഷ്:നാട്ടുക്കാരാ പെരുത്ത നന്ദി വാ ആരക്കുഴ ഷാപ്പില്‍ പോയി രണ്ടടിക്കാം
പാമു:ഒന്നു ക്ഷമിക്കെന്റെ ഇഷടാ ഞാന്‍ ദേ വരണു
വിന്‍സ്:പുതിയ ഡയലോഗുകള്‍ ചിലപ്പോ ഏറ്റില്ലങ്കിലോ വിന്‍സെ .വിന്‍സെ കുറെ കാ‍ലമായല്ലോ പുതിയതായി വല്ലോ കണ്ടിട്ട് എന്തു പറ്റി
ശ്രി:കാത്തിരുന്നെ പറ്റു കാരണം ഇതൊരു നീണ്ട കഥയാണ്
അഹം:എന്നെ മധ്യവയ്ക്സ്നൊന്നും ആക്കല്ലെ എനിക്ക് 28വയസ്സെയുള്ളു പാവം ജീവിച്ചു പോട്ടേ
നീരു:നീങ്ങളിതു മൊത്തം വായിച്ചോ അങ്ങനെയ്ങ്ങു കെട്ടാന്‍ പറ്റില്ല അതിനു പിന്നില്‍ ഒരു കഥയുണ്ട്
കുറ്റ്യാടിക്കാരാ:ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെയാ
കുറ്റ്യാടിക്കാരാ
ശിവ:ബാക്കിയായിട്ട് ഞാന്‍ ഉടന്‍ എത്താ

ഭൂമിപുത്രി പറഞ്ഞു...

അനൂപേ ബാറ്റണ്‍ബോസ് സ്റ്റൈലാ‍ണല്ലോ..
ഇതെങ്ങീനെയാ‍,ആഴ്ച്ചേലൊരിഷ്യു ആയിട്ടാണോ ഇറക്കുന്നെ?

പ്രവീണ്‍ ചമ്പക്കര പറഞ്ഞു...

അനൂപേ...കല്യാണത്തിനു തയ്യാര്‍ അല്ല എങ്കില്‍, തിരികെ ഇറങ്ങുപോള്‍ ഡ്യൂടി ഫ്രീയീല്‍ നിന്നും ഒരു 2 ബോട്ടീല്‍ ക്കൂടി വാങ്ങാന്‍ പറയാന്‍ മേലാരുന്നോ...ചിലപ്പോള്‍ അതില്‍ വീണേനേ..........

തണല്‍ പറഞ്ഞു...

ഇതിലുള്ള പ്രതീക്ഷയും പോയി.
ഷീനയും ദേവിയുമൊക്കെ എന്തിനാ അനൂപിനോടിങ്ങനെ?

Unknown പറഞ്ഞു...

ഭൂമിപുത്രി:ഒറ്റയടിക്ക് എഴുതിയാല്‍ വായിക്കാന്‍ ഒരു സുഖവും ഉണ്ടാവില്ല
പ്രവീണെ:വേണ്ടി വരും
തണല്‍:എനിക്കറിയില്ല എന്റെ ചക്കരെ

ഗീത പറഞ്ഞു...

അനൂപേ, ഇങ്ങനത്തെചോദ്യമൊക്കെ ചോദിക്കുമ്പം ഒരു knack ഒക്കെ വേണ്ടേ? ഇങ്ങനെ എടുത്തടിച്ചപോലെ ചോദിച്ചാല്‍ ഉത്തരമെങ്ങനെ പറയും ? ചുമ്മാതല്ല ദേവി .....

annamma പറഞ്ഞു...

ഷീനയുടെ സ്വരം കേട്ടപ്പോഴേക്കും ദേവിയെ മറക്കാന്‍ റെഡിയായി. ഇതാണൊ ദിവ്യ പ്രേമം? ഇതൊന്നും ശരിയല്ലാട്ടോ. അറ്റ്ലീസ്റ്റ് കുറച്ചുനാള്‍ ജോലിയൊക്കെ വലിച്ചെറിഞ്ഞ്, കുടിച്ച് ബോധമില്ലാതെ ,പാട്ടൊക്കെ പാടി നടക്കണ്ടെ അനൂപെ.

Unknown പറഞ്ഞു...

ഗീതടീച്ചറെ:ദേവിയെ ഞാന്‍ സേനഹിച്ചത് പോലെ മറ്റാരും അവളെ സേനഹിച്ചിട്ടുണ്ടാവില്ല
ഇന്ന് ഈ കുട്ടൂക്കാരൊക്കെ വലിയ സന്തോഷമാണ്
നല്‍കുന്നത് ഒക്കെ മറക്കാന്‍ കഴിയുന്നു
അന്നമ്മെ:ഷീനയെ ഞാന്‍ സേനഹിച്ചത് ദേവിയെ മറക്കാനായിട്ടാണ്.അവളെ മറക്കാന്‍
അന്ന് എനിക്ക് ഒരു തുണ വേണമായിരുന്നു അതിനാ

Sands | കരിങ്കല്ല് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sands | കരിങ്കല്ല് പറഞ്ഞു...

ആദ്യം വായിച്ചു മനസ്സിലാക്കിയതു്‌ തെറ്റി.. തെറ്റിക്കമന്റി...

എന്തൊക്കെപ്പറഞ്ഞാലും നായകന്‍ പോര....
ഇതൊക്കെ ഫോണില്‍ പറഞ്ഞാലൊന്നും ശരിയാവില്ല...

നേരിട്ടു്‌ പോയി പറയണം...

hmm... ഞാനായിരുന്നെങ്കില്‍... ;)

smitha adharsh പറഞ്ഞു...

ഇയാള് മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിച്ചു ഒരു പരുവമാക്കും..അല്ല,പിന്നെ..വേഗം ബാക്കിയെഴുതു മാഷേ..

Unknown പറഞ്ഞു...

sands:ഈ കഥ മുഴുവനായിട്ട് വായിക്ക് അതു വരെ ക്ഷമിക്ക്
സ്മിതാ:ബാക്കി പറയുന്നുണ്ട് അത് അലപം സീരിയസ്സാ‍ണ്